INDIA

‘ഇന്ത്യൻ ഏജന്റുമാർ രഹസ്യ ഓപ്പറേഷനുകൾ നടത്തുന്നു, തെളിവ് കൈമാറി’: വിമർശിച്ച് ട്രൂഡോ

ഇന്ത്യൻ ഏജന്റുമാർ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു; കാനഡയുടെ പരമാധികാരത്തെ മാനിക്കണം: ജസ്റ്റിൻ ട്രൂഡോ- India | Canada | Manorama News

‘ഇന്ത്യൻ ഏജന്റുമാർ രഹസ്യ ഓപ്പറേഷനുകൾ നടത്തുന്നു, തെളിവ് കൈമാറി’: വിമർശിച്ച് ട്രൂഡോ

ഓൺലൈൻ ഡെസ്‌ക്

Published: October 15 , 2024 08:20 AM IST

1 minute Read

ജസ്റ്റിൻ ട്രൂഡോ (Photo by Adi WEDA / POOL / AFP)

ന്യൂഡൽഹി∙ ദക്ഷിണേഷ്യൻ കനേഡിയൻ വംശജരെ ലക്ഷ്യമിട്ടുള്ള രഹസ്യ ഓപ്പറേഷനുകൾ ഉൾപ്പെടെ പൊതുസുരക്ഷയ്ക്ക് ഭീഷണിയായ പ്രവർത്തനങ്ങളിൽ ഇന്ത്യ ഏർപ്പെടുകയാണെന്ന ആരോപണവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കാനഡയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്ന ഇന്ത്യയുടെ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ കഴിയില്ല. ഇന്ത്യൻ അധികൃതരുമായി സഹകരിക്കാൻ കനേഡിയൻ അധിക‍ൃതർ പലതവണ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതായും ട്രൂഡോ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഉലഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് കനേഡിയൻ പ്രധാനമന്ത്രിയുടെ പ്രതികരണം.

ഇന്ത്യൻ സർക്കാരിന്റെ ഏജന്റുമാർ ആസൂത്രണം ചെയ്യുന്ന ക്രിമിനൽ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ലഭിച്ചതായി കനേഡിയൻ പൊലീസും വ്യക്തമാക്കിയിരുന്നു. ‘‘ പൊതു സുരക്ഷയ്ക്ക് ഭീഷണിയായ കാര്യങ്ങളിൽ ഇന്ത്യൻ ഏജന്റുമാർ ഇടപെടുന്നതായി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (ആർസിഎംപി) വ്യക്തമാക്കി. ഇതിൽ രഹസ്യ വിവരശേഖരണം, ദക്ഷിണേഷ്യൻ കനേഡിയൻ വംശജരെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ, ഭീഷണിപ്പെടുത്തൽ, കൊലപാതകം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുന്നുണ്ട്. ഇത് അംഗീകരിക്കാനാകില്ല. ഇക്കാര്യങ്ങളിൽ ഒരുമിച്ച് അന്വേഷണം നടത്താൻ കനേഡിയൻ ഏജൻസികൾ തയാറായെങ്കിലും ഇന്ത്യൻ സർക്കാരും ഏജൻസികളും സഹകരിച്ചില്ല. ഇതു കാരണമാണ് തെളിവുകൾ ഇന്ത്യയ്ക്ക് കൈമാറിയത് ’’– ട്രൂഡോ പറഞ്ഞു.

കാനഡയും ഇന്ത്യയുമായുള്ള ദീർഘകാലബന്ധം ഓർമപ്പെടുത്തിയ ട്രൂഡോ, ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും മാനിക്കുന്നതായും കാനഡയും അതേരീതി പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി. കാനഡയിൽ ഖലിസ്ഥാൻ നേതാവ് ഹർദീപ്സിങ് നിജ്ജാറിന്റെ വധത്തിൽ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് വർമയ്ക്കും മറ്റ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന കാനഡയുടെ ആരോപണങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത്. പിന്നാലെ ഹൈക്കമ്മിഷണറെ കേന്ദ്രസർക്കാർ തിരിച്ചുവിളിച്ചു. ഇന്ത്യൻ ഹൈക്കമ്മിഷണർ ഉൾപ്പെടെയുള്ള 6 നയതന്ത്ര ഉദ്യോഗസ്ഥരോടു രാജ്യം വിടാൻ കാന‍ഡ ആവശ്യപ്പെട്ടു.

English Summary:
‘We cannot abide…’: Canada PM Trudeau accuses India of ‘cover ops, coercion, threats’ amid diplomatic row

5us8tqa2nb7vtrak5adp6dt14p-list mo-news-world-countries-canada mo-news-common-canadaindiatensions 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 45l6nbunlm57l3sk6gnqlsqjfe mo-politics-leaders-internationalleaders-justintrudeau


Source link

Related Articles

Back to top button