WORLD

ലക്ഷ്യം നെതന്യാഹു? പ്രധാനമന്ത്രിയുടെ വസതിക്കടുത്ത് ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണം


ടെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യംവെച്ച് ലെബനനിൽനിന്നു ഡ്രോൺ ആക്രമണം. ലെബനനിൽനിന്നുള്ള ഡ്രോൺ രാജ്യത്തേക്ക് കടന്നതായി ഇസ്രയേൽ സൈന്യവും സ്ഥിരീകരിച്ചു. ആക്രമണത്തിൽ നെതന്യാഹു സുരക്ഷിതനാണെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. സീസേറിയയിലെ നെതന്യാഹുവിന്റെ വസതി ലക്ഷ്യംവെച്ച് ഡ്രോൺ ആക്രമണമുണ്ടായതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നെതന്യാഹു സമീപത്തുണ്ടായിരുന്നില്ലെന്നും ആളപായമൊന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സീസേറിയ പട്ടണത്തിനു നേരെ ഡ്രോൺ ആക്രമണമുണ്ടായതായി സൈന്യവും സ്ഥിരീകരിച്ചു. അക്രമത്തിൽ ആർക്കും പരിക്കുകളില്ല. സംഭവത്തിൽ, അന്വേഷണം ആരംഭിച്ചതായും സൈന്യം അറിയിച്ചു.


Source link

Related Articles

Back to top button