Site icon onlinekeralanews.com

നേമത്ത് രാജീവ് ചന്ദ്രശേഖറിനെതിരായ അപരന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി, ആരോപണവുമായി ബിജെപി 


തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കുന്ന നേമം മണ്ഡലത്തില്‍ അപരനെ മത്സരപ്പിച്ചുകൊണ്ട് സിപിഎം സ്ഥാനാര്‍ത്ഥി മന്ത്രി ശിവന്‍കുട്ടി വളരെ തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുകയാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് സുരേഷ്. സിപിഎമ്മിന്റെ ആറന്നൂര്‍ എ ബ്രാഞ്ചിന്റെ സെക്രട്ടറി രാജീവ് കുമാര്‍ ജി എസാണ് സിപിഎം അപരനായി നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥി.
വട്ടിയൂര്‍ക്കാവില്‍ സിപിഎമ്മിനുവേണ്ടി ബിജെപി കൗണ്‍സിലര്‍മാര്‍ പ്രചാരണം നടത്തിയെന്ന കെ മുരളീധരന്റെ ആരോപണത്തിനും സുരേഷ് മറുപടി പറഞ്ഞു. ബിജെപി കൗണ്‍സിലര്‍മാരുടെ പേരുകള്‍ പുറത്തുവിടാന്‍ സുരേഷ് കെ മുരളീധരനെ വെല്ലുവിളിച്ചു. കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും എസ്ഡിപിഐയും ജമായത്തെ ഇസ്ലാമിയും ചേര്‍ന്ന് ബിജെപിക്കെതിരെയും വികസനത്തിനെതിരെയും കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ രാഷ്ട്രീയ അവബോധമുള്ളവരായി മാറിക്കഴിഞ്ഞു. വികസനം പറയുന്ന ഏക മുന്നണി എന്‍ഡിഎ ആണ്. അതുകൊണ്ട് തന്നെ ജാതിക്കും മതത്തിനും അതീതമായി ബിജെപിക്കും എന്‍ഡിഎയ്ക്കും അനുകൂലമായ വോട്ടെടുപ്പാണ് വരാന്‍ പോകുന്നതെന്നും സുരേഷ് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ ഇടത് സ്ഥാനാര്‍ഥി ശിവന്‍കുട്ടി വോട്ടര്‍മാര്‍ക്ക് അഭ്യര്‍ത്ഥന നല്‍കിയ സംഭവത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നു കാട്ടിയാണ് പരാതി.


Source link

Exit mobile version