INDIALATEST NEWS

കവരപ്പേട്ട ട്രെയിൻ അപകടം അട്ടിമറി?; ‘സ്വിച്ച് പോയിന്റ്’ ബോൾട്ടുകൾ മാറ്റി, പാളത്തിൽ ചുറ്റികകൊണ്ട് അടിച്ചു

കവരപ്പേട്ട ട്രെയിൻ അപകടം അട്ടിമറി?– Mysuru-Darbhanga train accident | Tamil Nadu | Malayala Manorama

കവരപ്പേട്ട ട്രെയിൻ അപകടം അട്ടിമറി?; ‘സ്വിച്ച് പോയിന്റ്’ ബോൾട്ടുകൾ മാറ്റി, പാളത്തിൽ ചുറ്റികകൊണ്ട് അടിച്ചു

മനോരമ ലേഖകൻ

Published: October 15 , 2024 10:07 AM IST

1 minute Read

കവരപേട്ടയിൽ ട്രെയിൻ അപകടം നടന്ന സ്ഥലം പരിശോധിക്കുന്ന എൻഡിആർഎഫ് സംഘം(Photo by Satish BABU / AFP)

ചെന്നൈ ∙ തിരുവള്ളൂർ കവരപ്പേട്ടയിലുണ്ടായ ട്രെയിൻ അപകടത്തിനു കാരണം അട്ടിമറിയെന്ന സംശയത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). അപകടം നടന്ന സ്ഥലത്തെ ‘സ്വിച്ച് പോയിന്റ്’ ബോൾട്ടുകൾ നീക്കം ചെയ്തതായും പാളത്തിൽ ചുറ്റികകൊണ്ട് അടിച്ചതിന്റെ പാടുകൾ കണ്ടെത്തിയതായുമുള്ള വിവരങ്ങളും പുറത്തുവന്നു. ഫൊറൻസിക് ഉദ്യോഗസ്ഥരും തെളിവെടുത്തു.

ഇടിയുടെ ആഘാതത്തിൽ പാളത്തിലെ ബോൾട്ടുകൾ ഇളകിയതാണോയെന്നു പരിശോധിക്കുന്നുണ്ട്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ തമിഴ്‌നാട് റെയിൽവേ പൊലീസ് 3 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപീകരിച്ചു. കവരപ്പേട്ട സ്റ്റേഷനിലെ വിവിധ ഉദ്യോഗസ്ഥരെ ഉൾപ്പെടെ ചോദ്യംചെയ്യും.

സ്റ്റേഷൻ മാസ്റ്റർ മുനി പ്രസാദ് ബാബു നൽകിയ പരാതിയിൽ കൊരുക്കുപ്പെട്ട് പൊലീസ് കേസെടുത്തിരുന്നു. മാരകമായ മുറിവേൽപ്പിക്കുക, മനുഷ്യജീവന് അപകടമുണ്ടാക്കുന്ന വിധത്തിൽ പ്രവർത്തിക്കുക, അശ്രദ്ധമൂലം ട്രെയിൻ യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പ്രഥമവിവര റിപ്പോർട്ട് ലഭിച്ചതിനാൽ ഓരോരുത്തർക്കും സമൻസ് അയച്ച് ചോദ്യം ചെയ്യാനും റെയിൽവേ പൊലീസ് പദ്ധതിയിട്ടിട്ടുണ്ട്.
മൈസൂരു-ദർഭംഗ ബാഗ്‍മതി എക്സ്പ്രസ് 11നു രാത്രിയാണ് നിർത്തിയിട്ടിരുന്ന ചരക്കു ട്രെയിനിന്റെ പിന്നിൽ ഇടിച്ചുകയറിയത്. അപകടത്തിൽ 19 പേർക്ക് പരുക്കേറ്റു. 22 കോച്ചുകളുള്ള ട്രെയിനിന്റെ 13 കോച്ചുകൾ പാളം തെറ്റി. 6 കോച്ചുകൾ പൂർണമായി നശിച്ചു.

3 ദിവസമായി നിർത്തിയിട്ടിരുന്ന ചരക്കു ട്രെയിനിന്റെ 2 കോച്ചുകൾക്കു തീപിടിച്ചു. അപകടവുമായി ബന്ധപ്പെട്ട് ചെന്നൈ ഡിവിഷനൽ റെയിൽവേ മാനേജർ, 13 റെയിൽവേ ജീവനക്കാർക്ക് സമൻസ് അയച്ചു. ലോക്കോ പൈലറ്റ്, അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, സ്റ്റേഷൻ മാസ്റ്റർ എന്നിവർ ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്യും. റെയിൽവേ സുരക്ഷാ കമ്മിഷണർ എ.എം.ചൗധരി 16, 17 തീയതികളിൽ ചെന്നൈയിൽ തെളിവെടുപ്പും നടത്തും.

English Summary:
Sabotage Suspected in Thiruvallur Train Accident, NIA Investigates

mo-judiciary-lawndorder-nia 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 2l79iu3pjcfjg2n8v1eatachl3 mo-news-national-states-tamilnadu mo-auto-indianrailway-trainaccident


Source link

Related Articles

Back to top button