ശബരിമല: നിയുക്ത മേൽശാന്തി ശക്തികുളങ്ങര തോട്ടത്തിൽ മഠം നാരായണീയത്തിൽ എസ്. അരുൺകുമാർ നമ്പൂതിരി ഇന്നലെ ശബരിമലയിൽ ദർശനം നടത്തി. ഉച്ചപൂജയ്ക്കു ശേഷമാണ് സന്നിധാനത്ത് എത്തിയത്. മേൽശാന്തി വി.എൻ മഹേഷ് നമ്പൂതിരിയിൽ നിന്ന് പ്രസാദം സ്വീകരിച്ചു. മാളികപ്പുറം ക്ഷേത്രത്തിലും ഉപദേവതാ ക്ഷേത്രങ്ങളിലും ദർശനം നടത്തി. തന്ത്രി കണ്ഠരര് രാജീവരുമായും മകൻ ബ്രഹ്മദത്തനുമായും കൂടിക്കാഴ്ച നടത്തി. സഹോദരനും സുഹൃത്തുക്കളും ഒപ്പം ഉണ്ടായിരുന്നു.
Source link