INDIA

പെരുമഴയിൽ മുങ്ങി ബെംഗളൂരുവും ചെന്നൈയും; കേരളത്തിൽ 2 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

പെരുമഴയിൽ മുങ്ങി ബെംഗളൂരുവും ചെന്നൈയും; കേരളത്തിൽ 2 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് – Latest News | Manorama Online

പെരുമഴയിൽ മുങ്ങി ബെംഗളൂരുവും ചെന്നൈയും; കേരളത്തിൽ 2 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മനോരമ ലേഖകൻ

Published: October 16 , 2024 03:07 AM IST

Updated: October 16, 2024 03:58 AM IST

1 minute Read

കനത്തമഴയിൽ വീടുകളിലെ പാർക്കിങ് സ്ഥലങ്ങളിൽ വെള്ളം
കയറിയതോടെ ചെന്നൈ വേളാച്ചേരി മേൽപാതയിൽ സ്വകാര്യ വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നു. (ചിത്രം : മനോരമ)

ചെന്നൈ/ബെംഗളൂരു∙ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ ചെന്നൈ, ബെംഗളൂരു നഗരങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി. കനത്ത മഴയിൽ ട്രാക്കിൽ വെള്ളം കയറിയതോടെ തമിഴ്നാട്ടിൽ 4 ട്രെയിനുകൾ പൂർണമായി റദ്ദാക്കി. 

റോഡ് ഗതാഗതം തടസ്സപ്പെട്ടത് വിമാനത്താവള പ്രവർത്തനത്തെ ബാധിച്ചതോടെ ചെന്നൈയിലേക്കും തിരിച്ചുമുള്ള 10 വിമാന സർവീസുകളും റദ്ദാക്കി. റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപെട്ട് ജില്ലകളിൽ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. ഐടി കമ്പനി ജീവനക്കാരോട് 18 വരെ വീട്ടിലിരുന്നു ജോലി ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. 

രണ്ടു ദിവസമായി തുടരുന്ന മഴയിൽ റോഡുകൾ മുങ്ങിയതോടെ ബെംഗളൂരു നഗരത്തിലും ഗതാഗതം വഴിമുട്ടി.  മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് നഗരത്തിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ബെംഗളൂരു ഉൾപ്പെടെ 13 ജില്ലകളിൽ 3 ദിവസം യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതതിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്കു സാധ്യത. മലപ്പുറം, കണ്ണൂർ ജില്ലകളിൽ അതിശക്തമായ മഴയാണു പ്രതീക്ഷിക്കുന്നത്. ഇവിടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് ആണ്. ചിലയിടങ്ങളിൽ ഇടിയോടു കൂടിയ മഴ ലഭിക്കും. 40 കിലോമീറ്ററിനു താഴെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്.

English Summary:
Chennai, Bengaluru Flooded as Heavy Rains Batter South India

3ctbeu9stl89rssvlpkm44ca14 mo-environment-raininkerala 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-common-bengalurunews mo-news-common-chennainews


Source link

Related Articles

Back to top button