KERALAMLATEST NEWS

നവീൻ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജം? പ്രശാന്തന്റെ പേരിലും ഒപ്പിലും വ്യത്യാസം

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരെ പെട്രോൾ പമ്പുടമ പ്രശാന്തൻ നൽകിയ കൈക്കൂലി പരാതി വ്യാജമെന്ന് സൂചന. ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻഒസി നൽകാൻ കൈക്കൂലി വാങ്ങിയെന്ന പ്രശാന്തന്റെ ആരോപണം വ്യാജമെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പമ്പിന് നൽകിയ അപേക്ഷയിൽ അപേക്ഷകന്റെ പേരിന്റെ സ്ഥാനത്ത് പ്രശാന്ത് എന്നാണ് എഴുതിയിരിക്കുന്നത്. എഡിഎം കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് അയച്ചുവെന്ന് പറയുന്ന പരാതിയിൽ പ്രശാന്തൻ എന്നുമാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് രേഖകളിലെ ഒപ്പുകളും വ്യത്യസ്‌തമാണ്. ഇതെല്ലാം എഡിഎമ്മിനെതിരായ കൈക്കൂലി പരാതി വ്യാജമെന്ന് തെളിയിക്കുന്ന സൂചനയാണ് നൽകുന്നത്.

പെട്രോൾ പമ്പിനായുള്ള പാട്ടക്കരാറിൽ പ്രശാന്ത് ടിവി എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പ്രശാന്തൻ ടിവി എന്നുമാണ്. അതേസമയം, പെട്രോൾ പമ്പുടമ എന്ന് പറയപ്പെടുന്ന പ്രശാന്തൻ ബിനാമിയാണെന്നുള്ള സംശയങ്ങളും ഉയരുന്നുണ്ട്. കണ്ണൂർ മെഡിക്കൽ കോളേജിലെ ഇലക്‌ട്രീഷ്യനായ ഇയാൾക്ക് കോടിക്കണക്കിന് രൂപ മുടക്കി പമ്പ് തുടങ്ങാനുള്ള പണം എവിടെനിന്ന് ലഭിച്ചു എന്ന സംശയം ആദ്യം മുതലുണ്ട്. ഇതിനിടെയാണ് രേഖകളിലെ വൈരുദ്ധ്യം പുറത്തുവരുന്നത്.


Source link

Related Articles

Back to top button