ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ഓൺലൈൻ ഡെസ്ക്
Published: October 16 , 2024 10:53 AM IST
Updated: October 16, 2024 01:06 PM IST
1 minute Read
ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്യുന്നു. (Photo-PTI)
ശ്രീനഗർ∙ ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒമറിനൊപ്പം ഉപമുഖ്യമന്ത്രിയായി സുരീന്ദർ ചൗധരി ഉൾപ്പെടെ അഞ്ചുമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. കശ്മീർ കുൽഗാമിൽ നിന്നുള്ള സകീന ഇട്ടുവാണ് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരിലെ ഏക വനിത. ജാവേദ് റാണ, മുൻ മന്ത്രിയായിരുന്ന ജാവേദ് ദാർ, സതീഷ് ശർമ്മ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റുള്ളവർ.
ഷേർ-ഇ-കശ്മീർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്. ഗവർണർ മനോജ് സിൻഹ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് ജമ്മുകശ്മീരിൽ സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കിയിരുന്നു. കശ്മീരിനുള്ള പ്രത്യേക അധികാരം ഒഴിവാക്കിയതിനു ശേഷമുള്ള ആദ്യ മുഖ്യമന്ത്രിയായാണ് ഒമർ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്തത്. നാഷനൽ കോൺഫറൻസ് (എൻസി) ഉപാധ്യക്ഷനായ ഒമർ (54) രണ്ടാംതവണയാണ് മുഖ്യമന്ത്രിയാവുന്നത്. 2009 മുതൽ 2014 വരെ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു.
English Summary:
National Conference Vice President Omar Abdullah will be sworn in as the Chief Minister of Jammu and Kashmir today.
mo-politics-elections-jammu-kashmir-assembly-elections-2024 mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list mo-politics-leaders-omarabdullah 40oksopiu7f7i7uq42v99dodk2-list 5jcgi5ccip12m1ak302uvfmae5 mo-news-world-countries-india-indianews
Source link