10 വയസുള്ള കുട്ടികളെ ജയിലിലടയ്ക്കും, ശിക്ഷാപ്രായം കുറച്ച് ഓസ്‌ട്രേലിയന്‍ നോര്‍ത്ത് ടെറിട്ടറി


സിഡ്നി: കുറ്റവാളികളെ ജയിലില്‍ അടയ്ക്കാനുള്ള കുറഞ്ഞ പ്രായം പന്ത്രണ്ട് ആയി ഉയര്‍ത്താനുള്ള മുന്‍ ഭരണകൂടത്തിന്റെ തീരുമാനത്തില്‍ മാറ്റം വരുത്തി ഓസ്‌ട്രേലിയന്‍ നോര്‍ത്തേണ്‍ ടെറിട്ടറി. താമസിയാതെ കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നവരുടെ ഏറ്റവും കുറഞ്ഞ പ്രായപരിധി പത്ത് ആക്കി മാറ്റും. ഓഗസ്റ്റില്‍ തിരഞ്ഞെടുക്കപ്പെട്ട കണ്‍ട്രി ലിബറല്‍ പാര്‍ട്ടി സര്‍ക്കാരാണ് പ്രായപരിധി പഴയപടിയാക്കാന്‍ തീരുമാനമെടുത്തത്. കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ ഇത് അനിവാര്യമാണെന്ന് ഭരണകൂടം പറയുന്നു.


Source link

Exit mobile version