ബിജെപി അംഗത്വം പുതുക്കി മോദി; യുവജനതയെ ആകർഷിക്കാനുള്ള പാർട്ടിയുടെ അംഗത്വ കാംപെയിനും തുടക്കം – PM Modi Renews BJP Membership, Kicks Off Nationwide Youth Campaign | Latest News | Manorama News | Manorama Online
ബിജെപിയിലെ സജീവ അംഗത്വം പുതുക്കി മോദി; യുവാക്കളെ ആകർഷിക്കാനുള്ള ക്യാംപെയ്‌നു തുടക്കം
ഓൺലൈൻ ഡെസ്ക്
Published: October 16 , 2024 07:43 PM IST
Updated: October 16, 2024 08:34 PM IST
1 minute Read
ബിജെപി അംഗത്വം പുതുക്കുന്ന നരേന്ദ്ര മോദി. Photo Credit: @narendramodi/X
ന്യൂഡൽഹി∙ ബിജെപിയിലെ സജീവ അംഗത്വം പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർട്ടിയുടെ ആദ്യ സജീവ അംഗമെന്ന നിലയിലാണ് മോദി ബുധനാഴ്ച അംഗത്വം പുതുക്കിയത്. പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ നേരിട്ടെത്തിയാണ് മോദിക്ക് അംഗത്വരേഖ കൈമാറിയത്. ഇതിന് പുറമെ യുവജനതയെ പാർട്ടിയിലേക്ക് ആകർഷിക്കാനുള്ള പ്രത്യേക ക്യാംപെയ്‌നിനും മോദി തുടക്കം കുറിച്ചു. ‘സംഘടൻ പർവ, സദസ്യത അഭിയാൻ’ എന്ന ക്യാംപെയ്‌നിനാണു തുടക്കമായത്.
Adding momentum to our endeavour of making a Viksit Bharat!As a @BJP4India Karyakarta, proud to become the first Sakriya Sadasya and launch the Sakriya Sadasyata Abhiyan today in the presence of our national President, Shri @JPNadda Ji. This is a movement which will further… pic.twitter.com/lPzclMn3Ij— Narendra Modi (@narendramodi) October 16, 2024
“ഒരു ബിജെപി പ്രവർത്തകൻ എന്ന നിലയിൽ വികസിത ഭാരതം നിർമിക്കാനുള്ള ഞങ്ങളുടെ ശ്രമത്തിന് ആക്കം കൂട്ടുകയാണ്. അതിന്റെ ഭാഗമായാണ് ആദ്യത്തെ സക്രിയ പ്രവർത്തകനായി അംഗത്വം പുതുക്കിയത്. പാർട്ടിയെ താഴെത്തട്ടിൽ കൂടുതൽ ശക്തിപ്പെടുത്തുകയും ദേശീയ പുരോഗതിക്കായി പ്രവർത്തകരുടെ ഫലപ്രദമായ സംഭാവന ഉറപ്പാക്കുകയും ചെയ്യും.
ഒരു പ്രവർത്തകൻ ഒരു ബൂത്തിലോ നിയമസഭാ മണ്ഡലത്തിലോ 50 അംഗങ്ങളെ റജിസ്റ്റർ ചെയ്യണം. ഇത്തരത്തിൽ പ്രവർത്തിക്കുന്ന പ്രവർത്തകന് ഒരു നിയമസഭാ മണ്ഡലത്തിലോ അതിനുമുകളിലോ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അർഹതയുണ്ട്, അതേ സമയം പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ അവർക്ക് നിരവധി അവസരങ്ങൾ ലഭിക്കും”– മോദി എക്‌സിൽ കുറിച്ചു.
English Summary:
PM Modi Renews BJP Membership, Kicks Off Nationwide Youth Campaign
mo-politics-leaders-jpnadda mo-news-common-malayalamnews 5tjgit2eiasbvr93tfeongamjs 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-narendramodi