WORLD
ഹമാസുകാർ ആയുധംവെച്ചു കീഴടങ്ങണം, ബന്ദികളെ വിട്ടാൽ യുദ്ധം അവസാനിപ്പിക്കാം- നെതന്യാഹു

ജറുസലേം/ടെൽ അവീവ്: തങ്ങളുടെ നേതാവ് യഹ്യാ സിൻവാറിനെ ഗാസയിൽ ഇസ്രയേൽ സൈന്യം വധിച്ചതായി ഹമാസ് സ്ഥിരീകരിച്ചു. എന്നാൽ, ഒരു വർഷം മുൻപ് ഇസ്രയേലിൽനിന്ന് ബന്ദികളാക്കിയവരെ വിട്ടയക്കില്ലെന്ന നിലപാട് അവർ ആവർത്തിച്ചു.ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കുകയും വെടിനിർത്തൽ നടപ്പാക്കുകയും ചെയ്യുന്നതുവരെ ബന്ദികൾ തിരിച്ചുപോകില്ലെന്ന് ഖത്തറിൽ കഴിയുന്ന ഹമാസിന്റെ ഉപനേതാവായിരുന്ന ഖലിൽ അൽ ഹയ്യ പറഞ്ഞു. വെടിനിർത്തൽ ചർച്ചകളിൽ ഹമാസ് സംഘത്തെ നയിച്ചുവരുന്നത് അൽ ഹയ്യയാണ്. സിൻവാറിനെ വീര രക്തസാക്ഷിയായാണ് ഹമാസ് പ്രസ്താവനയിൽ ഉയർത്തിക്കാട്ടിയത്. മുന്നോട്ടുവെച്ച കാൽ ഒരിക്കലും പിന്നോട്ടുവെക്കാതെ, അധിനിവേശസേനയെ അണികളുടെ മുൻനിരയിൽ നിന്ന് ആയുധം വീശിക്കൊണ്ടു നേരിട്ട നായകനാണ് സിൻവാറെന്ന് പ്രസ്താവനയിൽ പറയുന്നു.
Source link