വെള്ളച്ചാട്ടമായി ‘മാന്യത ടെക് പാർക്ക്’; കനത്ത മഴയിൽ മുങ്ങി ബെംഗളൂരു, ദുരിതം – വിഡിയോ
ബെംഗളൂരു ∙ കനത്ത മഴയിൽ ബെംഗളൂരു നഗരത്തിലെ ഐടി മേഖലകളടക്കം വെള്ളത്തിനടിയിലായി. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓഫിസ് സ്‌പേസുകളിലൊന്നായ ‘മാന്യത ടെക് പാർക്കും’ മുങ്ങി. മാന്യത ടെക് പാർക്ക്, മാന്യത ടെക്ക് വെള്ളച്ചാട്ടമായി എന്നാണ് സമൂഹമാധ്യമങ്ങളിലെ കമന്റുകൾ.
Another achievement of brand Bengaluru unveiled in Namma Bengaluru Due to heavy rains, Manyata Tech Park has turned into a flooded spectacle humorously dubbed “Manyata Tech Falls.” While it’s being seen as a new sightseeing spot, this highlights serious issues in Bengaluru’s… pic.twitter.com/A9tsBQKpEe— Karnataka Portfolio (@karnatakaportf) October 15, 2024
300 ഏക്കർ വിസ്തൃതിയുള്ള ബൃഹത്തായ ടെക് വില്ലേജ് ഇടതടവില്ലാതെ നഗരത്തിൽ പെയ്തിറങ്ങിയ മഴയിലാണ് ‘വെള്ളച്ചാട്ടമായി’ മാറിയത്. ടെക് പാർക്ക് മുങ്ങിയതോടെ കമ്പനികള്‍ ഓഫിസുകളില്‍ അകപ്പെട്ട ജീവനക്കാരോട് അവിടെ തുടരാന്‍ നിർദേശിച്ചു. ടെക് പാർക്കിന്റെ മുകളിൽനിന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെയാണ് നഗരത്തിലെ ടെക് പാർക്ക് ഭീമൻ വെള്ളച്ചാട്ടം പോലെയായത്.