പന്നു വധശ്രമക്കേസ് : മു​​ൻ റോ ​​ഉ​​ദ്യോ​​ഗ​​സ്ഥ​​നെ​​തി​​രേ യു​​എ​​സി​​ൽ അ​​റ​​സ്റ്റ് വാ​​റ​​ണ്ട്


വാ​​​ഷിം​​​ഗ്ട​​​ൺ: യു​​​എ​​​സി​​​ൽ ക​​​ഴി​​​യു​​​ന്ന സി​​​ഖ് വി​​​ഘ​​​ട​​​ന​​​വാ​​​ദ നേ​​​താ​​​വ് ഗു​​​ർ​​​പ​​​ട്‌​​​വ​​​ന്ത് സിം​​​ഗ് പ​​​ന്നു​​​വി​​​നെ വ​​​ധി​​​ക്കാ​​​ൻ ഗൂഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ൽ ഇ​​​ന്ത്യ​​​ൻ ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വ​​​കു​​​പ്പി​​​ലെ (റോ) ​​​മു​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​തി​​​രേ യു​​​എ​​​സി​​​ൽ കേ​​​സെ​​​ടു​​​ത്തു. മു​​ൻ റോ ​​ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ വി​​​കാ​​​സ് യാ​​​ദ​​​വി​​​നെ​​​തി​​​രേ യു​​​എ​​​സ് അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ എ​​​ഫ്ബി​​​ഐ അ​​​റ​​​സ്റ്റ് വാ​​​റ​​​ണ്ട് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​ക​​യും ചെ​​യ്തു. പ​​​ന്നു​​​വി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി, ക​​​ള്ള​​​പ്പ​​​ണ വെ​​​ളു​​​പ്പി​​​ച്ചു തു​​​ട​​​ങ്ങി​​​യ കു​​​റ്റ​​​ങ്ങ​​​ളാ​​​ണ് വി​​​കാ​​​സ് യാ​​​ദ​​​വി​​​നെ​​​തി​​​രേ ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വി​​​ഘ​​​ട​​​ന​​​വാ​​​ദ സം​​​ഘ​​​ട​​​ന​​​യാ​​​യ സി​​​ഖ് ഫോ​​​ർ ജ​​​സ്റ്റീസി​​​ന്‍റെ ത​​​ല​​​വ​​​നാ​​​ണ് യു​​​എ​​​സ്, ക​​​നേ​​​ഡി​​​യ​​​ൻ പൗ​​​ര​​​ത്വ​​​മു​​​ള്ള പ​​​ന്നു. ഇ​​​യാ​​​ളെ ഭീ​​​ക​​​ര​​​വാ​​​ദി​​​യാ​​​യി ഇ​​​ന്ത്യ നേരത്തേ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​യു​​ടെ യു​​​എ​​​സ് സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നു തൊ​​ട്ടു​​മു​​ന്പാ​​ണ് നി​​​ഖി​​​ൽ ഗു​​​പ്ത​​​യെ​​​ന്ന ഇ​​​ന്ത്യ​​​ക്കാ​​​ര​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ പ​​​ന്നു​​​വി​​​നെ വ​​​ധി​​​ക്കാ​​​ൻ വി​​​കാ​​​സ് യാ​​​ദ​​​വ് നീ​​​ക്കം​​​ന​​​ട​​​ത്തി​​​യ​​ത്. ഒ​​​രു ല​​​ക്ഷം ഡോ​​​ള​​​ർ ഇ​​​തി​​​നാ​​​യി വി​​​കാ​​​സ് യാ​​​ദ​​​വ് ന​​​ൽ​​​കി​​​യെ​​​ന്നും യു​​​എ​​​സ് നീ​​​തി​​​ന്യാ​​​യ വ​​​കു​​​പ്പ് ആ​​​രോ​​​പി​​​ക്കു​​​ന്നു. ക​​​ഴി​​​ഞ്ഞ ജൂ​​​ണി​​​ൽ ചെ​​​ക് റി​​​പ്പ​​​ബ്ലി​​​ക്കി​​​ൽ നി​​​ന്ന് നി​​​ഖി​​​ൽ ഗു​​​പ്ത​​​യെ അ​​​റ​​​സ്റ്റ്ചെ​​​യ്തി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം വി​​​കാ​​​സ് യാ​​​ദ​​​വി​​​ന് നി​​​ല​​​വി​​​ൽ റോ​​​യു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. യു​​​എ​​​സി​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഡ​​​ൽ​​​ഹി​​​യി​​​ൽ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി സ​​​മി​​​തി​​​യെ​​​യും നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു. സം​​ഭ​​വ​​ങ്ങ​​ളി​​ൽ ഇ​​​ന്ത്യ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ നി​​​ല​​​പാ​​​ടി​​​നെ സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്ന​​​താ​​​യി യു​​​എ​​​സ് വ്യ​​​ക്ത​​മാ​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.


Source link
Exit mobile version