ഹരിയാനയിൽ സെയ്നി ഇന്ന് സ്ഥാനമേൽക്കും – Nayab Singh Saini will take office in Haryana today | India News, Malayalam News | Manorama Online | Manorama News
ഹരിയാനയിൽ സെയ്നി ഇന്ന് സ്ഥാനമേൽക്കും
മനോരമ ലേഖകൻ
Published: October 17 , 2024 12:57 AM IST
Updated: October 16, 2024 11:57 PM IST
1 minute Read
നായബ് സിങ് സെയ്‌നി. ചിത്രം: Facebook/nayab.saini.5
ന്യൂഡൽഹി ∙ ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സെയ്നി ഇന്നു സ്ഥാനമേൽക്കും. പഞ്ച്‌കുലയിലാണു സത്യപ്രതിജ്ഞാ ചടങ്ങ്. പാർട്ടി നിരീക്ഷകനായ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗം നിയമസഭാ കക്ഷി നേതാവായി സെയ്നിയെ തിരഞ്ഞെടുത്തു. കിഷൻ ബേദിയും അനിൽ വിജുമാണ് സെയ്നിയുടെ പേര് നിർദേശിച്ചത്.
കേന്ദ്ര നിരീക്ഷകനായി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്, കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ, ഹരിയാനയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പു ചുമതല വഹിച്ച ധർമേന്ദ്ര പ്രധാൻ, ബിപ്ലബ് ദേബ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഹരിയാനയിൽ തുടർച്ചയായി മൂന്നാം വട്ടമാണു ബിജെപി അധികാരത്തിലെത്തുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കൾ പങ്കെടുക്കും.
English Summary:
Nayab Singh Saini will take office in Haryana today
mo-news-national-personalities-nayab-singh-saini 9cnnihh5bo6qpif9urq8t7f39 mo-politics-elections-haryanaassemblyelection2024 mo-politics-parties-bjp mo-news-national-states-haryana 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list
Source link