വെള്ളക്കെട്ട്: ട്രാക്ടർ ഇറക്കി ബെംഗളൂരു; ഭീതിയൊഴിഞ്ഞ് ചെന്നൈ

വെള്ളക്കെട്ട്: ട്രാക്ടർ ഇറക്കി ബെംഗളൂരു; ഭീതിയൊഴിഞ്ഞ് ചെന്നൈ – Chennai rain subsides Bengaluru floods continue ​‌‌‌| India News, Malayalam News | Manorama Online | Manorama News

വെള്ളക്കെട്ട്: ട്രാക്ടർ ഇറക്കി ബെംഗളൂരു; ഭീതിയൊഴിഞ്ഞ് ചെന്നൈ

മനോരമ ലേഖകൻ

Published: October 17 , 2024 02:43 AM IST

1 minute Read

ചൊവ്വാഴ്ച മാത്രം ചെന്നൈയിൽ പെയ്തത് പ്രതീക്ഷിച്ചതിലും 2107% അധികം മഴ

ഇരുവരിയിൽ ഇഷ്ടം പോലെ: കനത്ത മഴയിൽ ചെന്നൈ മുല്ലൈ നഗറിലെ വെള്ളം കയറിയ റോഡിൽ ഡിവൈഡറിന് ഇരുവശത്തു കൂടി പോകുന്ന വള്ളവും കാറും.

ചെന്നൈ ∙ റെഡ് അലർട്ടിന്റെ ഭീതിക്കിടെ മഴ വഴിമാറിയതു ചെന്നൈയ്ക്ക് ആശ്വാസമായെങ്കിലും തുടർ മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ നിന്ന് ബെംഗളൂരു കരകയറിയിട്ടില്ല. ചൊവ്വാഴ്ച മാത്രം ചെന്നൈയിൽ 143.3 മില്ലിമീറ്റർ മഴയാണു പെയ്തിറങ്ങിയത്.

ഇത് പ്രതീക്ഷിച്ചതിലും 2107% അധികമാണെന്നു കാലാവസ്ഥാ വകുപ്പ് പറയുന്നു. നഗരത്തിലെ പ്രധാന റോഡുകളിൽ നിന്ന് വെള്ളക്കെട്ട് ഒഴിഞ്ഞതോടെ ട്രെയിൻ, മെട്രോ, സബേർബൻ സർവീസുകൾ തടസ്സപ്പെട്ടില്ല. താഴ്ന്ന പ്രദേശങ്ങളായ പട്ടാളം, വേളാച്ചേരി, പുളിയന്തോപ്പ്, പള്ളിക്കരണി എന്നിവിടങ്ങളിൽ നിന്ന് വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല.

മഴക്കെടുതിയിൽ ഇത്തവണ രണ്ടുപേരാണു മരിച്ചത്. പഴനിയിൽ വീടിന്റെ ചുമർ ഇടിഞ്ഞു വീണു തലയ്ക്കു പരുക്കേറ്റ വീട്ടമ്മയും ചെന്നൈയിൽ വൈദ്യുതാഘാതമേറ്റ് ഇതര സംസ്ഥാന തൊഴിലാളിയുമാണു മരിച്ചത്. ചെന്നൈ ഉൾപ്പെടെയുള്ള ജില്ലകളിൽ രണ്ടു ദിവസം കൂടി മഴ തുടരുമെന്നാണു കാലാവസ്ഥ മുന്നറിയിപ്പ്. 
ബെംഗളൂരുവിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും അൻപതിലേറെ പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. തടാകങ്ങളും മഴവെള്ള കനാലുകളും നിറഞ്ഞു കവിഞ്ഞ് ഇരുന്നൂറിൽ അധികം വീടുകളിൽ വെള്ളം കയറി. യെലഹങ്ക മേഖലയിലെ വീടുകളിൽ കുടുങ്ങിയ ആളുകളെ ട്രാക്ടറുകളിലാണ് സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചത്.

ഹോറമാവ് ശ്രീസായി ലേഒൗട്ട്, ഒൗട്ടർ റിങ് റോഡിലെ മാന്യത ടെക് പാർക്ക്, ബെളഗെരെ റോഡ്, മഹാദേവപുര, ബെള്ളാരി റോഡ്, ബാഗലൂരു, ദോഡ്ഡബെല്ലാപുര റോഡ്, ജക്കൂർ, ബയട്രായനപുര, പുട്ടേനഹള്ളി, ബെലന്തൂർ റോഡ് എന്നിവിടങ്ങളിലാണു വെള്ളക്കെട്ട് തുടരുന്നത്. നഗരത്തിൽ ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. 

mo-news-common-malayalamnews 3c6ugpdhkl64db2co23khcch3i 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-environment-flood mo-news-common-bengalurunews mo-news-common-chennainews


Source link
Exit mobile version