സംസ്കാര ചടങ്ങിൽ ആദ്യാവസാനം സി.പി.എം നേതാക്കൾ

കോന്നി: എ.ഡി.എം നവീൻ ബാബുവിന്റെ സംസ്കാര ചടങ്ങിലുൾപ്പെടെ ആദ്യാവസാനം പങ്കെടുത്ത് സി.പി.എം നേതാക്കളും പ്രവർത്തകരും. രണ്ടു ദിവസങ്ങളായി വീട്ടിലെ ക്രമീകരണങ്ങൾ ഒരുക്കുന്നതിനും ഇവർ സജീവമായിരുന്നു. മന്ത്രി വീണാ ജോർജ്, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, കെ.യു.ജനീഷ് കുമാർ എം.എൽ.എ, സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ആർ.സനൽകുമാർ, എ.പത്മകുമാർ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം മലയാലപ്പുഴ മോഹനൻ, സി.പി.എം ജില്ലാ കമ്മിറ്റിയംഗം പി.എസ്.മോഹനൻ, കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ, മലയാലപ്പുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിജു എസ്.പുതുക്കുളം, മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.മുരളീധരൻ എന്നിവർ രാവിലെ മുതൽ വീട്ടിലുണ്ടായിരുന്നു. സംസ്ഥാന നേതാക്കളായ എം.വി.ജയരാജൻ, കെ.കെ.ശൈലജ, പി.കെ.ശ്രീമതി എന്നിവർ കഴിഞ്ഞ ദിവസം വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചിരുന്നു.
Source link