തൃശൂർ: ധനലക്ഷ്മി ബാങ്ക് ഈ സാമ്പത്തികവർഷത്തിലെ രണ്ടാംപാദത്തിൽ 25.81 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 33.13 കോടി രൂപയാണ് ഇക്കാലയളവിലെ പ്രവർത്തനലാഭം. ഈ സാമ്പത്തികവർഷത്തിലെ ആദ്യപകുതിയിലെ ആകെ ലാഭം 17.81 കോടി രൂപയാണ്. ബാങ്കിന്റെ പ്രവർത്തനഫലം പ്രോത്സാഹനജനകമാണെന്നും ബാങ്കിന് എല്ലാ സാമ്പത്തിക അടിസ്ഥാന ഘടകങ്ങളിലും പുരോഗതി കൈവരിക്കാൻ ഇക്കാലയളവിൽ കഴിഞ്ഞിട്ടുണ്ടെന്നും മാനേജിംഗ് ഡയറക്ടർ ആൻഡ് സിഇഒ കെ.കെ. അജിത് കുമാർ പറഞ്ഞു. മൊത്തം വരുമാനത്തിൽ ത്രൈമാസാടിസ്ഥാനത്തിൽ 16.25 ശതമാനം വാർഷികവളർച്ചയും അർധവാർഷികാടിസ്ഥാനത്തിൽ 7.44 ശതമാനം വളർച്ചയും ബാങ്ക് കൈവരിച്ചു. കഴിഞ്ഞ സാമ്പത്തികവർഷത്തിലെ രണ്ടാംപാദത്തെ അപേക്ഷിച്ച് പലിശവരുമാനത്തിൽ 8.20 ശതമാനം വളർച്ചയും അർധവർഷത്തെക്കാൾ 7.02 ശതമാനം വളർച്ചയും നേടാൻ കഴിഞ്ഞു. പലിശയേതരവരുമാനത്തിൽ ത്രൈമാസാടിസ്ഥാനത്തിൽ 120.19 ശതമാനം വളർച്ചയും അർധവാർഷിക കാലയളവിൽ 10.71 ശതമാന വളർച്ചയുമാണ് കഴിഞ്ഞ വർഷത്തെ ഇക്കാലയളവിനെ അപേക്ഷിച്ച് ബാങ്ക് കൈവരിച്ചിരിക്കുന്നത്.
പലിശ, പലിശയേതരവരുമാനത്തിൽ ഈ സാമ്പത്തികവർഷത്തെ ഒന്നാംപാദത്തെ അപേക്ഷിച്ച് ഗണ്യമായ പുരോഗതി കൈവരിക്കാൻ രണ്ടാം പാദത്തിൽ ബാങ്കിന് മൊത്തം ബിസിനസ് വാർഷികാടിസ്ഥാനത്തിൽ 6.31 ശതമാനം വളർച്ച കൈവരിച്ച് 24128 കോടി രൂപയിൽ നിന്നും 25650 കോടി രൂപയായി വർധിച്ചു. മൊത്തം നിക്ഷേപം വാർഷികാടിസ്ഥാനത്തിൽ 5.89 ശതമാനം വളർച്ച കൈവരിച്ച് 13817 കോടി രൂപയിൽ നിന്നും 14631 കോടി രൂപയായി വർധിച്ചു. ചെറുകിട നിക്ഷേപങ്ങളിൽ 13.90 ശതമാനമാണ് വാർഷിക വളർച്ച. മൊത്തം നിക്ഷേപത്തിൽ 31.66 ശതമാനം കറന്റ്-സേവിംഗ്സ് നിക്ഷേപമാണ്. മൊത്തം വായ്പ വാർഷികാടിസ്ഥാനത്തിൽ 686 % വളർച്ച കൈവരിച്ച് 10311 കോടി രൂപയിൽ നിന്നും 11018 കോടി രൂപയായി. മൊത്തം വായ്പയിൽ ചെറുകിട-സൂക്ഷ്മ വായ്പകളിൽ 21.52 ശതമാനവും സ്വർണവായ്പകളിൽ 29.93 ശതമാനവും വാർഷിക വളർച്ച ബാങ്ക് കൈവരിച്ചിട്ടുണ്ട്. ബാങ്കിന്റെ വായ്പാ -നിക്ഷേപ അനുപാതം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 74.62 ശതമാനമായിരുന്നത് 75.31 ശതമാനമായി ഉയർന്നു.

Source link