ബംഗളൂരു: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിനിടെ കാൽമുട്ടിനു പരിക്കേറ്റു പുറത്തായ ഋഷഭ് പന്ത് രണ്ടാം ഇന്നിംഗ്സിനായി എത്തുമോ എന്നതാണ് ആരാധകരുടെ ആകാംക്ഷ. പരിക്കേറ്റു മൈതാനംവിട്ട പന്തിനു പകരം ധ്രുവ് ജുറെലായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പർ റോളിലെത്തിയത്. ഋഷഭ് പന്ത് കാർ അപകടത്തിൽപ്പെട്ടപ്പോൾ ശസ്ത്രക്രിയയ്ക്കു വിധേയമായ കാൽമുട്ടിലാണ് പന്ത് കൊണ്ടതെന്നും മുട്ടിനു നീരുണ്ടെന്നും രോഹിത് ശർമ ഇന്നലെ അറിയിച്ചു.
Source link