KERALAMLATEST NEWS

സത്യൻ മൊകേരി ഇന്ന് വയനാട്ടിൽ

കൽപ്പറ്റ: എൽ.ഡി.എഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് വയനാട്ടിൽ റോഡ് ഷോയൊടെ പ്രചാരണത്തിന് തുടക്കം കുറിക്കും. ജില്ലാ കവാടമായ ലക്കിടിയിൽ എത്തുന്ന സത്യൻ മൊകേരിയെ ഇടത് മുന്നണി ജില്ലാ നേതാക്കൾ സ്വീകരിക്കും. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിലേക്ക് ആനയിക്കും. കൽപ്പറ്റയിൽ റോഡ് ഷോയോടെയായിരിക്കും തുടക്കം .

2009ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന എം.ഐ.ഷാനവാസ് 1.53 വോട്ടിനാണ് വിജയിച്ചത്. 2014ലും യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനവാസായിരുന്നു. എതിരാളി സത്യൻ മൊകേരിയും. 20, 870 വോട്ടുകൾക്കാണ് സത്യൻ മൊകേരി ഷാനവാസിനോട് തോറ്റത്. ഷാനവാസിന്റെ മൃഗീയ ഭൂരിപക്ഷം കുത്തനെ തകർക്കാൻ സത്യൻ കഴിഞ്ഞു . വയനാട് മണ്ഡലത്തിലെ മുക്കും മൂലയും നന്നായി അറിയാവുന്ന ജന നേതാവെന്ന നിലയിലാണ് വീണ്ടും മണ്ഡലത്തിൽ ഇടത് മുന്നണി സ്ഥാനാർത്ഥിയായത്.

കിസാൻസഭ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നടന്ന ഒട്ടേറെ പരിപാടികളിൽ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. ഒരു കാലത്ത് വയനാട്ടിൽ കർഷക ആത്മഹത്യ തുടർക്കഥയായി മാറിയപ്പോൾ കിസാൻസഭയുടെ നേതൃത്വത്തിൽ നടന്ന കാൽനടയാത്രയുടെ ക്യാപ്ടനും സത്യൻ മൊകേരിയായിരുന്നു.


Source link

Related Articles

Back to top button