INDIALATEST NEWS
ബാബ സിദ്ദിഖിയെ വധിച്ചത് പത്താം ശ്രമത്തിൽ; പ്രതികൾ തോക്ക് ഉപയോഗിക്കാൻ പഠിച്ചത് യുട്യൂബ് വിഡിയോ നോക്കി

മുംബൈ∙ മുൻ മന്ത്രി ബാബാ സിദ്ദിഖിയെ കൊലപ്പെടുത്താൻ ഒരു മാസത്തിനിടെ പത്തുതവണ പ്രതികൾ ശ്രമിച്ചതായി പൊലീസ് വെളിപ്പെടുത്തി. ഒട്ടേറെപ്പേർ എപ്പോഴും ഒപ്പമുണ്ടായിരുന്നതാണ് ആക്രമിക്കാൻ തടസ്സമായത്. സംഘം തോക്ക് ഉപയോഗിക്കാൻ പഠിച്ചത് യുട്യൂബ് വിഡിയോ നോക്കിയാണെന്നും പൊലീസ് വെളിപ്പെടുത്തി.
ബാന്ദ്രയിൽ ശനിയാഴ്ച രാത്രിയാണ് സിദ്ദിഖി വെടിയേറ്റു മരിച്ചത്. ആക്രമണം നടത്ത സ്ഥലത്തു നിന്ന് അധികം അകലെയല്ലാതെ വീട് വാടകയ്ക്ക് എടുത്താണ് അക്രമിസംഘം താമസിച്ചിരുന്നത്. ഗുർമൈൽ സിങ്, ധർമരാജ് കശ്യപ്, ഹരിഷീകുമാർ നിസാദ്, പ്രവീൺ ലോൻകർ എന്നിവരാണു പിടിയിലായത്. സിദ്ദിഖിക്കു നേരെ വെടിയുതിർത്ത യുപി സ്വദേശി ശിവകുമാർ ഗൗതമിനെ ഇനിയും പിടികൂടാനായിട്ടില്ല.
Source link