WORLD
ബംഗ്ലാ തെരഞ്ഞെടുപ്പ് അടുത്തവർഷം
ധാക്ക: ബംഗ്ലാദേശിൽ അടുത്ത വർഷം പൊതുതെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ടെന്ന് ഇടക്കാലസർക്കാരിൽ നിയമവകുപ്പിന്റെ ചുമതല വഹിക്കുന്ന ആസിഫ് നസറുൾ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിക്കുന്നതടക്കമുള്ള ഒരുക്കങ്ങൾ നടത്തേണ്ടതുണ്ട്. പിഴവുകളില്ലാത്ത വോട്ടർപട്ടിക തയാറാക്കിയിട്ടേ തെരഞ്ഞെടുപ്പ് നടത്തൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Source link