ബെയ്ജിംഗ്: അടുത്തയാഴ്ച റഷ്യയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് പങ്കെടുക്കും. ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷി കൂടിക്കാഴ്ച നടത്തുമോ എന്നതിൽ വ്യക്തതയില്ല. ബ്രിക്സ് നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം ഡൽഹിയിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കൂടുതൽ വിശദീകരണം നല്കിയിട്ടില്ല.
ബ്രിക്സ് കൂട്ടായ്മ വികസിപ്പിച്ചശേഷമുള്ള ആദ്യ ഉച്ചകോടിയാണ് ചൊവ്വാ മുതൽ വ്യാഴം വരെ റഷ്യയിലെ കസാനിൽ നടക്കുന്നത്. ഇറാൻ, ഈജിപ്ത്, എത്യോപ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് പുതിയ അംഗങ്ങൾ. ജനുവരി ഒന്നിനാണ് ഇവർക്ക് അംഗത്വം ലഭിച്ചത്.
Source link