SPORTS
ന്യൂസിലൻഡ് x ദക്ഷിണാഫ്രിക്ക

ഷാർജ: ഐസിസി 2024 വനിതാ ട്വന്റി-20 ക്രിക്കറ്റ് ഫൈനൽ ചിത്രം തെളിഞ്ഞു. കന്നി ലോകകപ്പ് ട്രോഫിക്കുവേണ്ടി ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ഇന്നലെ നടന്ന രണ്ടാം സെമിയിൽ ന്യൂസിലൻഡ് എട്ടു റൺസിന് വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചു. സ്കോർ: ന്യൂസിലൻഡ് 20 ഓവറിൽ 128/9. വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ 120/8.
ന്യൂസിലൻഡിന്റെ മൂന്നാം ഫൈനൽ പ്രവേശമാണ്. ദക്ഷിണാഫ്രിക്കയുടെ രണ്ടാമത്തേതും. ഞായറാഴ്ച ദുബായിലാണ് ഫൈനൽ. വനിതാ ട്വന്റി-20 ലോകകപ്പിന് ഇത്തവണ പുതിയ അവകാശികൾ എത്തും എന്നുറപ്പായി.
Source link