കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി. ദിവ്യ നടത്തിയ അവഹേളന പ്രസംഗത്തിനുശേഷം എ.ഡി.എം നവീൻ ബാബു അസ്വസ്ഥനായിരുന്നെന്ന് ജീവനക്കാരുടെ മൊഴി. അപ്രതീക്ഷിതമായാണ് ദിവ്യ എത്തിയതെന്നും ക്ഷണിച്ചതായി അറിയില്ലെന്നും റവന്യൂ വകുപ്പ് സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ മൊഴി നൽകി. യാത്രയയപ്പ് യോഗം തുടങ്ങുന്നതിന് മുൻപ് സ്വന്തം നാട്ടിലേക്ക് പോകുന്നതിന്റെ സന്തോഷം നവീൻ ബാബു പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഉപഹാരം നൽകാൻപോലും നിൽക്കുന്നില്ലെന്ന് പറഞ്ഞ് ദിവ്യ വേദി വിട്ടതിനുശേഷം മാനസികമായി തളർന്ന നവീൻ ബാബുവിന്റെ മറുപടി പ്രസംഗം ചുരുക്കം വാക്കുകളിലായിരുന്നു. എല്ലാവർക്കും നന്ദി പറഞ്ഞ് രണ്ടു വരികൾ മാത്രമാണ് സംസാരിച്ചത്. ജില്ലാ കളക്ടറും ചുരുങ്ങിയ വാക്കുകളാണ് സംസാരിച്ചത്. ദിവ്യ മാത്രമാണ് എ.ഡി.എമ്മിനെ കുറ്റപ്പെടുത്തി സംസാരിച്ചതെന്നും ജീവനക്കാരുടെ മൊഴിയിലുണ്ട്.
Source link