ഓഹരി വിപണിയിൽ മുന്നേറ്റം
മുംബൈ: മൂന്നു ദിവസത്തെ നഷ്ടത്തിൽനിന്ന് തിരികെ കയറി ഇന്ത്യൻ വിപണി. സെൻസെക്സ് 218 പോയിന്റ് (0.27%) കയറി 81225ലും നിഫ്റ്റി 104 പോയിന്റ് (0.42%) നേട്ടത്തിൽ 24854ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിംഗ്, ഓട്ടോ ഓഹരികളിലെ പ്രകടനത്തിന്റെ ബലത്തിലാണ് ഇന്നലെത്തെ മുന്നേറ്റം. ഐടി ഓഹരികളിൽ ഇടിവുണ്ട്. കേരള കന്പനിയായ മണപ്പുറം ഫിനാൻസ് ഇന്നലെ 15 ശതമാനം വരെ ഇടിഞ്ഞു.
സബ്സിഡിയറിയായ ആശീർവാദ് മൈക്രോഫിനാൻസിനെ വായ്പ നൽകുന്നതിൽനിന്ന് ആർബിഐ വിലക്കിയിരുന്നു. ഇതിനു പിന്നാലെ ബ്രോക്കറേജ് സ്ഥാപനങ്ങൾ മണപ്പുറം ഫിനാൻസിനെ ഡൗൺഗ്രേഡ് ചെയ്തതാണ് ഓഹരിയിലെ ഇടിവിനു കാരണം.

Source link