ബിഹാറിൽ വിഷമദ്യ ദുരന്തത്തിൽ മരണം 25 ആയി; 1650 ലീറ്റർ വ്യാജമദ്യം പിടിച്ചെടുത്തു

ബിഹാറിൽ വിഷമദ്യ ദുരന്തത്തിൽ മരണം 25 ആയി; 1650 ലീറ്റർ വ്യാജമദ്യം പിടിച്ചെടുത്തു – Bihar Hooch Tragedy Claims Lives, Sparking Outrage and Investigation | Latest News | Manorama Online | Manorama News
ബിഹാറിൽ വിഷമദ്യ ദുരന്തത്തിൽ മരണം 25 ആയി; 1650 ലീറ്റർ വ്യാജമദ്യം പിടിച്ചെടുത്തു
മനോരമ ലേഖകൻ
Published: October 17 , 2024 09:07 PM IST
1 minute Read
പ്രതീകാത്മക ചിത്രം (Photo – Shutterstock/Jag_cz)
പട്ന ∙ ബിഹാറിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. സിവാൻ ജില്ലയിൽ 20, സാരൻ ജില്ലയിൽ 5 എന്നിങ്ങനെയാണു മരണസംഖ്യ. വ്യവസായിക ആവശ്യത്തിനുള്ള സ്പിരിറ്റാണു മദ്യമായി വിതരണം ചെയ്തതെന്നു കണ്ടെത്തി. വിഷമദ്യ കേസിൽ സിവാനിൽനിന്ന് 9 പേരെയും സാരനിൽനിന്നു 3 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. സിവാൻ, സാരൻ ജില്ലകളിൽ പൊലീസ് നടത്തിയ വ്യാപക റെയ്ഡിൽ 1650 ലീറ്റർ വ്യാജമദ്യം പിടിച്ചെടുത്തു.
വിഷമദ്യ ദുരന്തം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചു. സംഭവത്തെ കുറിച്ചു സമഗ്ര അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. ബിഹാറിലെ മദ്യനിരോധനം കടലാസിൽ മാത്രമേയുള്ളൂവെന്നു ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോർ പ്രതികരിച്ചു. ബിഹാറിലെ എല്ലാ ജില്ലകളിലും വിഷമദ്യ ദുരന്തങ്ങൾ നടക്കുന്നുണ്ടെന്നും പലതും മൂടിവയ്ക്കുകയാണെന്നും പ്രശാന്ത് പറഞ്ഞു.
English Summary:
Bihar Hooch Tragedy Claims Lives, Sparking Outrage and Investigation
mo-news-common-malayalamnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list 2fpq7m7kek3tqkd2nupknmu2q0 mo-news-world-countries-india-indianews mo-news-common-illegalliquor mo-news-national-states-bihar
Source link