INDIALATEST NEWS

ക്ഷേത്രങ്ങൾ റീൽസ് ചിത്രീകരണ വേദിയല്ല: മദ്രാസ് ഹൈക്കോടതി

ക്ഷേത്രങ്ങൾ റീൽസ് ചിത്രീകരണ വേദിയല്ല: മദ്രാസ് ഹൈക്കോടതി – Temples are not places for reels shooting: Madras High Court | India News, Malayalam News | Manorama Online | Manorama News

ക്ഷേത്രങ്ങൾ റീൽസ് ചിത്രീകരണ വേദിയല്ല: മദ്രാസ് ഹൈക്കോടതി

മനോരമ ലേഖകൻ

Published: October 18 , 2024 12:02 AM IST

Updated: October 17, 2024 10:24 PM IST

1 minute Read

മദ്രാസ് ഹൈക്കോടതി (ഫയൽ ചിത്രം)

ചെന്നൈ ∙ ക്ഷേത്രത്തിൽ റീൽസ് എടുക്കാൻ പാടില്ലെന്നു വ്യക്തമാക്കിയ മദ്രാസ് ഹൈക്കോടതി, ക്ഷേത്രങ്ങളെ റീൽസിന് വേദിയാക്കുന്നവർ ദൈവങ്ങളെ എത്രമാത്രം ബഹുമാനിക്കുന്നവരാണെന്നും ചോദിച്ചു. തിരുവേർകാട് ദേവി കരുമാരി അമ്മൻ ക്ഷേത്രത്തിൽ ഇൻസ്റ്റഗ്രാം റീലുകൾ ചിത്രീകരിച്ച ട്രസ്റ്റിക്കും ജീവനക്കാർക്കുമെതിരെ നടപടിയെടുക്കാൻ ദേവസ്വം വകുപ്പിനോടും നിർദേശിച്ചു.

ക്ഷേത്ര ട്രസ്റ്റിക്ക് എങ്ങനെയാണ് ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടാൻ കഴിയുന്നതെന്ന് ജസ്റ്റിസ് എം.ദണ്ഡപാണി ആശ്ചര്യപ്പെട്ടു. ഏപ്രിലിൽ ക്ഷേത്ര ട്രസ്റ്റി 12 സ്ത്രീകൾക്കൊപ്പം ശ്രീകോവിലിനു മുന്നിൽ റീൽസ് ചിത്രീകരിച്ചതിന് എതിരായ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. 

English Summary:
Temples are not places for reels shooting: Madras High Court

mo-news-common-malayalamnews mo-astrology-temple 40oksopiu7f7i7uq42v99dodk2-list 3jj67ido06f20cbplucrcevudl mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-madrashighcourt


Source link

Related Articles

Back to top button