WORLD
ജറുസലേം തലസ്ഥാനമാക്കി പലസ്തീന്‍രാഷ്ട്രം സ്ഥാപിക്കുന്നതുവരെ പോരാട്ടം-യഹിയയുടെ മരണംസ്ഥിരീകരിച്ച് ഹമാസ്
ഗാസ: യഹിയ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്. പുതിയ മേധാവിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ഗാസയില്‍ യുദ്ധം അവസാനിക്കുന്നതുവരെ ബന്ദികളെ വിട്ടയക്കില്ലെന്നും അല്‍ ജസീറയിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെ ഹമാസ് വക്താവ് ഖലീല്‍ അല്‍ ഹയ്യ അറിയിച്ചു. ‘യഹിയ സിന്‍വാര്‍, മഹാനായ നേതാവിന്, രക്തസാക്ഷിയായ ഞങ്ങളുടെ സഹോദരന് അനുശോചനം രേഖപ്പെടുത്തുന്നു.’ വീഡിയോ സന്ദേശത്തില്‍ ഖലീല്‍ പറയുന്നു. ജറുസലേം തലസ്ഥാനമാക്കി പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ഹമാസ് പോരാട്ടം തുടരുമെന്നും ഖലീല്‍ കൂട്ടിച്ചേര്‍ത്തു.
Source link