വീസയ്ക്ക് കൈക്കൂലി: കാർത്തിക്ക് എതിരെ കുറ്റപത്രം

വീസയ്ക്ക് കൈക്കൂലി: കാർത്തിക്ക് എതിരെ കുറ്റപത്രം – Visa bribe: Charge sheet against Karti Chidambaram | India News, Malayalam News | Manorama Online | Manorama News

വീസയ്ക്ക് കൈക്കൂലി: കാർത്തിക്ക് എതിരെ കുറ്റപത്രം

മനോരമ ലേഖകൻ

Published: October 18 , 2024 02:10 AM IST

1 minute Read

കാർത്തി ചിദംബരം (ഫയൽ ചിത്രം)

ന്യൂഡൽഹി ∙ ചൈനക്കാർക്ക് വീസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കൈക്കൂലി കേസിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം എംപി അടക്കമുള്ളവർക്കെതിരെ സിബിഐ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 

2011ൽ പി.ചിദംബരം കേന്ദ്ര ആഭ്യന്തരമന്ത്രിയായിരിക്കെ, പഞ്ചാബിൽ തുടങ്ങാനിരുന്ന ഊർജോൽപാദന കമ്പനിയിലെ ചൈനക്കാരായ ജീവനക്കാർക്ക് വീസ അനുവദിക്കുന്നതിന്,  അടുപ്പക്കാരനായ ഭാസ്കരരാമനും ചില കമ്പനികളും വഴി കൈക്കൂലി വാങ്ങിയെന്നാണു കേസ്. 2022ൽ ആണു            സിബിഐ കേസ് റജിസ്റ്റർ ചെയ്തത്. പരിധിയിൽ കവിഞ്ഞ വീസ അനുവദിക്കാൻ വേണ്ടിയാണു കാർത്തി ചിദംബരത്തിനു കൈക്കൂലി നൽകിയതെന്നു കുറ്റപത്രത്തിൽ ആരോപിക്കുന്നു.

English Summary:
Visa bribe: Charge sheet against Karti Chidambaram

mo-travel-visa 1magpf6elnhuhqebi8lji5vdtq mo-politics-leaders-kartichidambaram 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-lawndorder-cbi mo-crime-bribe


Source link
Exit mobile version