‘യുദ്ധം നാളെ അവസാനിച്ചേക്കാം,ഇറാന്‍ പടുത്തുയര്‍ത്തിയ ഭീകരവാദത്തിന്റെ അച്ചുതണ്ട് തകരുകയാണ്’
ടെല്‍ അവീവ്: ഹമാസ് തലവന്‍ യഹിയ സിന്‍വാറിനെ കൊലപ്പെടുത്തിയതിന് പിന്നാലെ ഗാസയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് ആയുധം ഉപേക്ഷിച്ച് ബന്ദികളെ തിരിച്ചയച്ചാല്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് നെതന്യാഹു പറഞ്ഞു. എക്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നെതന്യാഹുവിന്റെ പ്രതികരണം.യഹിയ സിന്‍വാര്‍ മരിച്ചു എന്നു പറഞ്ഞുകൊണ്ടാണ് നെതന്യാഹു തന്റെ വീഡിയോ സന്ദേശം ആരംഭിച്ചത്. ‘റാഫയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സിന്റെ ധീരസൈനികര്‍ യഹിയയെ കൊലപ്പെടുത്തി. എന്നാല്‍ ഗാസയിലെ യുദ്ധത്തിന്റെ അവസാനമല്ല ഇത്, പക്ഷേ അവസാനത്തിന്റെ തുടക്കമാണ്. ഗാസ ജനതയോട് എനിക്കൊരു സന്ദേശമറിയിക്കാനുണ്ട്, ഈ യുദ്ധം നാളെ അവസാനിച്ചേക്കാം; ഹമാസ് ആയുധം വെച്ച് കീഴടങ്ങി ബന്ദികളാക്കിവെച്ചവരെ തിരികെ തരികയാണെങ്കില്‍…’ഹമാസുമായുള്ള യുദ്ധത്തില്‍ ഇസ്രയേലിന്റെ നിലപാട് കടുപ്പിച്ചുകൊണ്ട് നെതന്യാഹു വ്യക്തമാക്കി.
Source link