വ്യാജ ബോബ് ഭീഷണി: ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിന് യുദ്ധവിമാനങ്ങളുടെ അകമ്പടി
വ്യാജ ബോബ് ഭീഷണി: ലണ്ടനിലേക്ക് പോയ വിമാനത്തിന് യുദ്ധവിമാനങ്ങളുടെ അകമ്പടി – Fake Bomb threat: Flight to London was escorted by fighter jets | India News, Malayalam News | Manorama Online | Manorama News
വ്യാജ ബോബ് ഭീഷണി: ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിന് യുദ്ധവിമാനങ്ങളുടെ അകമ്പടി
മനോരമ ലേഖകൻ
Published: October 18 , 2024 02:26 AM IST
1 minute Read
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി/ മുംബൈ/ ബെംഗളൂരു/ ചെന്നൈ ∙ യാത്രാവിമാനങ്ങൾക്കു വ്യാജ ബോംബ് ഭീഷണികൾ വീണ്ടും. മുംബൈയിൽ നിന്ന് ലണ്ടനിലേക്കു പോയ എയർ ഇന്ത്യ വിമാനത്തിന്, ഭീഷണിയെത്തുടർന്ന് ബ്രിട്ടിഷ് റോയൽ എയർഫോഴ്സിന്റെ 2 ടൈഫൂൺ യുദ്ധവിമാനങ്ങൾ അകമ്പടി നൽകേണ്ടി വന്നു. ലണ്ടൻ ഹീത്രോ വിമാനത്താവളത്തിൽ ഇറങ്ങാൻ അര മണിക്കൂർ ശേഷിക്കെയാണ് നോർഫോക് ഭാഗത്തേക്കു തിരിച്ചത്. വിമാനത്തിന്റെ സ്ഥിതി പരിശോധിക്കാനാണ് എയർഫോഴ്സ് വിമാനങ്ങൾ ലിങ്കൻഷറിലെ കോണിങ്സ്ബി വ്യോമതാവളത്തിൽ നിന്നെത്തിയത്.
മേഖലയിൽ ഉഗ്രശബ്ദം കേട്ടതായി റിപ്പോർട്ട് ചെയ്തെങ്കിലും ഇത് യുദ്ധവിമാനത്തിന്റെ സഞ്ചാരം മൂലമുള്ള ‘സോണിക് ബൂം’ ആണെന്നു നോർഫോക് പൊലീസ് അറിയിച്ചു. 2 ദിവസം മുൻപ് മധുരയിൽനിന്നു സിംഗപ്പൂരിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ഭീഷണിയെത്തുടർന്ന് സിംഗപ്പൂർ വ്യോമസേനയുടെ 2 യുദ്ധവിമാനങ്ങൾ അകമ്പടി ഒരുക്കിയിരുന്നു.
English Summary:
Fake Bomb threat: Flight to London was escorted by fighter jets
mo-news-common-bomb-threat mo-news-common-malayalamnews mo-news-world-countries-unitedkingdom-london 40oksopiu7f7i7uq42v99dodk2-list mo-auto-modeoftransport-airways-airindia mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 41m2lovkggkb8d8v7af794jg80
Source link