അനായാസമായി ചെയ്തു കൊണ്ടിരിക്കുന്ന ജോലികൾ ചെയ്യാൻ കഴിയാതെ വരികയും ശരീരം എന്തെങ്കിലും രോഗലക്ഷണങ്ങൾ പ്രകടമാക്കുമ്പോഴുമാകും നമ്മൾ ഫിറ്റ്നസിനെക്കുറിച്ച് ചിന്തിക്കുക.
തിരിക്കേറിയ ജീവിതത്തിൽ ഫിറ്റ്നസിന് എവിടെ സമയം എന്നു ചോദിക്കുന്നവരും കുറവല്ല. ഇൗ വരികൾ വായിക്കുന്നവരോട് ഒരു ചോദ്യം സ്വന്തം ശരീരത്തിന്റെ ഫിറ്റ്നസ് നോക്കിയില്ലെങ്കിൽ പിന്നെ എന്തു കാര്യം? ഫിറ്റ്നസിന്റെ കാര്യത്തിൽ നമ്മുടെ സമൂഹം ഇപ്പോഴും പിന്നോട്ടാണോ?
മറ്റു നാടുകളിൽ എല്ലാവരും ഫിറ്റ്നസിനായി സമയം കണ്ടെത്തുമ്പോൾ നമ്മുടെ ആരോഗ്യം മോശമാകുന്നതു വരെ കാത്തിരിക്കുന്നത് വലിയ തെറ്റല്ലേ? ദിവസം കുറച്ച് സമയം മാറ്റിവയ്ക്കാനുണ്ടെങ്കിൽ നിങ്ങൾക്കും ജീവിതത്തിൽ ഫിറ്റായിരിക്കാം.
പ്രായത്തെ പിടിച്ചു നിറുത്താം. വിദഗ്ധരായ ഫിറ്റ്നസ് ട്രെയിനറുടെ സേവനം ഇനി മുതൽ നിങ്ങളുടെ തൊട്ടടുത്ത്.
ഫിറ്റ്നസ് രംഗത്തെ മുൻനിരക്കാരായ കൊച്ചി പാടിവട്ടം കോംബാറ്റ് ഫിറ്റ്‌നെസ് കൾട്ട് (CFC) ജിമ്മിന്റെ കടവന്ത്ര സെന്ററിന്റെ ഉൽഘാടനം ഹൈബി ഈഡൻ എംപി നിർവഹിച്ചു. ഉൽഘാടന ചടങ്ങിൽ സംഗീത സംവിധായകരായ ദിബു നൈനാൻ തോമസ്, നോബിൻ പോൾ, ഡബ്ല്യുഡബ്ല്യുഇ (WWE) അത്‌ലറ്റും നാഷണൽ ചാംപ്യനുമായ സഞ്ജന ജോർജ്, ഏബൽ ജേക്കബ്, അൽത്താഫ് കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.
കടവന്ത്ര സെന്റർ ഉൽഘാടനത്തോടു അനുബന്ധിച്ച് നടത്തിയ CFC PRO NIGHT FIGHT സെഷനിൽ ദേശീയ–അന്തർദേശീയ താരങ്ങൾ, ബോക്സിങ്, കിക്ക് ബോക്സിങ് മത്സരങ്ങളിൽ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളിലൂടെ കാണികളെ ആവേശഭരിതരാക്കി.
ഏതു പ്രായത്തിലുള്ളവർക്കും ഭാരം കൂട്ടാനും കുറയ്ക്കാനുമുളള വ്യക്തിഗത ഫിറ്റ്നസ്സ് ട്രെയിനിങ്ങും ഇവിടെ നൽകുന്നുണ്ട്. വിവിധ മിക്സഡ് മാർഷ്യൽ ആർട്സ്, കോംബാറ്റ് സ്പോർട്സ് ആരാധകർക്കായി തുടർന്നും പ്രബലരായ ബിസിനസ് ഗ്രൂപ്പുകളുമായി ചേർന്നു ‘ഫൈറ്റ് ഇവന്റുകൾ’ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കും. ഇതിലൂടെ മാർഷ്യൽ ആർട്സ് കായിക ഇനങ്ങളുടെ പ്രചാരം കൂട്ടുകയാണ് ലക്ഷ്യം.
പുതിയ താരങ്ങളെ വളർത്തിയെടുക്കുന്നതിനൊപ്പം ശാരീരികക്ഷമതയും ആരോഗ്യവുമുള്ള തലമുറയെ വാർത്തെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കോംബാറ്റ് ഫിറ്റ്‌നെസ് കൾട്ട് ജിം ഉടമകൾ അറിയിച്ചു.
English Summary:
Level Up Your Fitness: Combat Fitness Cult Gym Now Open in Kadavanthra
Source link