മരിക്കുന്നതിന് മുമ്പ് ഡ്രോണിനുനേരെ വടി എറിഞ്ഞ് യഹിയ സിന്‍വാര്‍; വീഡിയോ പുറത്തുവിട്ട് ഇസ്രയേല്‍


ഗാസ: ഇസ്രയേല്‍ വധിച്ച ഹമാസ് തലവന്‍ യഹിയ സിന്‍വാറിന്റെ അവസാന നിമിഷങ്ങളുടെ വീഡിയോ ഇസ്രയേല്‍ പുറത്തുവിട്ടു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സാണ് (ഐഡിഎഫ്) യഹിയയുടെ അവസാന നിമിഷം എന്നവകാശപ്പെടുന്ന ഡ്രോണ്‍ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. തകര്‍ന്ന ഒരു അപാര്‍ട്ട്മെന്റിലെ പൊടി നിറഞ്ഞ അന്തരീക്ഷത്തില്‍ സോഫയില്‍ യഹിയ ഇരിക്കുന്നതും കണ്ണ് മാത്രം കാണുന്ന രീതിയില്‍ മുഖവും തലയും തുണികൊണ്ട് മറച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. കെട്ടിടത്തിന്റെ ഭിത്തികള്‍ ഷെല്ലാക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. ഡ്രോണ്‍ അടുത്തേക്ക് വരുമ്പോള്‍ കൈയിലിരുന്ന വടി അതിനുനേരെ എറിയുന്നതും വീഡിയോയിലുണ്ട്.


Source link

Exit mobile version