ബിഷ്ണോയ് സംഘത്തിലെ ഒരാളെക്കൂടി വലയിലാക്കി മുംബൈ പൊലീസ്

ബിഷ്ണോയ് സംഘത്തിലെ ഒരാളെക്കൂടി വലയിലാക്കി മുംബൈ പൊലീസ് – Another member of the Bishnoi gang was arrested from Haryana | India News, Malayalam News | Manorama Online | Manorama News

ബിഷ്ണോയ് സംഘത്തിലെ ഒരാളെക്കൂടി വലയിലാക്കി മുംബൈ പൊലീസ്

മനോരമ ലേഖകൻ

Published: October 18 , 2024 04:09 AM IST

1 minute Read

മുംബൈ ∙ നടൻ സൽമാൻ ഖാനെ ഫാം ഹൗസിൽ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയ് സംഘാംഗം സുഖ്ബിർ സിങ്ങിനെ ഹരിയാനയിൽ നിന്ന് അറസ്റ്റ് ചെയ്തു. പാക്കിസ്താൻ ആസ്ഥാനമായുള്ള ഗുണ്ടാസംഘവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് വ്യക്തമാക്കിയ പൊലീസ്, എകെ 47 ഉൾപ്പെടെ തോക്ക് ഉപയോഗിക്കാൻ ഇയാൾ പരിശീലനം നേടിയതായും അറിയിച്ചു.

സൽമാന്റെ ഉറ്റസുഹൃത്തും മുൻമന്ത്രിയുമായ ബാബാ സിദ്ദിഖി വധത്തിലും സുഖ്ബിർ സിങ്ങിനെ ചോദ്യം ചെയ്യും. സിദ്ദിഖിക്ക് എതിരെ വെടിവച്ച ശിവകുമാർ ഗൗതമിനെതിരെ പൊലീസ് തിരച്ചിൽ നോട്ടിസ് ഇറക്കി. പിടികിട്ടാപ്പുള്ളികളായ ശുഭം ലോൻകർ, മുഹമ്മദ് ഷീൻസാൻ അക്തർ എന്നിവർക്കെതിരെയും തിരച്ചിൽ നോട്ടിസ് ഇറക്കിയിട്ടുണ്ട്. 

English Summary:
Another member of the Bishnoi gang was arrested from Haryana

mo-news-common-malayalamnews mo-entertainment-movie-salmankhan mo-politics-leaders-baba-siddique 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 74ep9hpkmo4pl0jeqef07tjp5g mo-news-common-mumbainews


Source link
Exit mobile version