ഇപിഎഫ് ലൈഫ് ഇൻഷുറൻസ് തുടരുമെന്ന് മന്ത്രി; ഏപ്രിൽ 27 മുതൽ പ്രാബല്യം

ഇപിഎഫ് ലൈഫ് ഇൻഷുറൻസ് തുടരുമെന്ന് മന്ത്രി – minister Mansukh Mandavya said that ILAF insurance for IPF members will continue | India News, Malayalam News | Manorama Online | Manorama News

ഇപിഎഫ് ലൈഫ് ഇൻഷുറൻസ് തുടരുമെന്ന് മന്ത്രി; ഏപ്രിൽ 27 മുതൽ പ്രാബല്യം

മനോരമ ലേഖകൻ

Published: October 18 , 2024 04:20 AM IST

Updated: October 18, 2024 09:46 AM IST

1 minute Read

മൻസുഖ് മാണ്ഡവ്യ

ന്യൂഡൽഹി ∙ ഇപിഎഫ് അംഗങ്ങൾക്കുള്ള ൈലഫ് ഇൻഷുറൻസ് തുടരുമെന്നു കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ. ഇൻഷുറൻസ് പരിരക്ഷയുടെ കാലാവധി അവസാനിച്ച ഏപ്രിൽ 27 മുതൽ പ്രാബല്യമുണ്ടാകും. ആശ്രിതർക്ക് 2.5 ലക്ഷം രൂപ മുതൽ 7 ലക്ഷം രൂപ വരെ ഇൻഷുറൻസ് തുക ഉറപ്പാക്കുന്നതാണ് എംപ്ലോയീസ് ഡിപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് സ്കീം.

ഓൺലൈൻ ടാക്സി സർവീസുകളിലെയും ഉൽപന്നവിതരണ കമ്പനികളിലെയും ജീവനക്കാരുടെ ക്ഷേമത്തിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇവർക്കു പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകുന്നതടക്കമുള്ള നടപടികളാണു പരിഗണിക്കുന്നത്.

ഒരു ഡ്രൈവർ തന്നെ ഒന്നിലേറെ ഓൺലൈൻ ടാക്സി കമ്പനികളിൽനിന്നു പ്രതിഫലം പറ്റുന്നതിനാൽ തൊഴിലാളിയെന്ന നിലയിൽ എങ്ങനെ പരിഗണിക്കുമെന്നതു തൊഴിൽ മന്ത്രാലയത്തിനു തലവേദനയുണ്ടാക്കുന്നുണ്ട്. ഓൺലൈൻ സ്ഥാപനങ്ങളിൽനിന്ന് ഓരോ ഇടപാടിനും ഒരു രൂപ വീതം തൊഴിലാളികളുടെ ആരോഗ്യക്ഷേമത്തിനായി ഈടാക്കുന്നതും പരിഗണനയിലുണ്ട്.

English Summary:
minister Mansukh Mandavya said that ILAF insurance for IPF members will continue

6nl6geantlv0sc96gomlacndes mo-news-common-malayalamnews mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-mansukhlmandaviya mo-business-lifeinsurancepolicy


Source link
Exit mobile version