കർഷകൻ കുഴഞ്ഞുവീണ് മരിച്ച സംഭവം: ബിജെപി നേതാവ് കസ്റ്റഡിയിൽ

കർഷകൻ കുഴഞ്ഞുവീണ് മരിച്ച സംഭവം: ബിജെപി നേതാവ് കസ്റ്റഡിയിൽ – BJP leader in custody on Farmer collapses and dies | Malayalam News, India News | Manorama Online | Manorama News
കർഷകൻ കുഴഞ്ഞുവീണ് മരിച്ച സംഭവം: ബിജെപി നേതാവ് കസ്റ്റഡിയിൽ
മനോരമ ലേഖകൻ
Published: May 07 , 2024 02:55 AM IST
Updated: May 06, 2024 10:40 PM IST
1 minute Read
സുരിന്ദർപാൽ
രാജ്പുര (പട്യാല)∙ പഞ്ചാബിലെ പട്യാലയിൽ കഴിഞ്ഞ ശനിയാഴ്ച ബിജെപി സ്ഥാനാർഥി പ്രണീത് കൗറിന്റെ പ്രചാരണം തടയാനെത്തിയ കർഷകൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യക്ക് ബിജെപി നേതാവ് ഹർവിന്ദർ സിങ് ഹർപാൽപുരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.സിദ്പുർ സ്വദേശി സുരിന്ദർപാൽ (60) ആണു മരിച്ചത്.
കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്ന പഞ്ചാബ് മുൻമുഖ്യമന്ത്രി അമരിന്ദർ സിങ്ങിന്റെ ഭാര്യ പ്രണീത് കൗറിന്റെ പ്രചാരണവാഹനം രാജ്പുരയിലെ സെഹ്റ ഗ്രാമത്തിലെത്തിപ്പോൾ ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ തടയുകയായിരുന്നു. ഹർപാൽപുർ അടക്കമുള്ളവർ നടത്തിയ ഉന്തിനും തള്ളിനുമിടയിൽ തലയടിച്ചുവീണാണ് അമ്മാവൻ മരിച്ചതെന്ന് സുരിന്ദർപാലിന്റെ അനന്തരവൻ നൽകിയ പരാതിയനുസരിച്ചാണു കേസ്. 3 പേർക്കെതിരെയാണു കേസ്.
ഇതിനിടെ, ‘ഡൽഹി ചലോ’ പ്രക്ഷോഭത്തിൽ അറസ്റ്റിലായ 3 കർഷകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ശംഭു അതിർത്തിയിൽ ഞായറാഴ്ച കർഷകർ നടത്തിയ റെയിൽ തടയൽ സമരത്തിനിടെ കർഷക ബൽവീന്ദർ കൗർ (55) ഹൃദയസ്തംഭനം മൂലം മരിച്ചു.
English Summary:
BJP leader in custody on Farmer collapses and dies
5umvaongaj57mfr5rcfv95arl0 mo-news-common-malayalamnews mo-politics-parties-bjp mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-lawndorder-arrest
Source link