പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നു; കർണാടകയിലെ കേസുകളിൽ വർധന

ആൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നു; കർണാടകയിലെ കേസുകളിൽ വർധന- Sexual Assault Cases | Karnataka | Malayala Manorama

പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നു; കർണാടകയിലെ കേസുകളിൽ വർധന

മനോരമ ലേഖകൻ

Published: October 18 , 2024 08:32 AM IST

1 minute Read

പ്രതീകാത്മക ചിത്രം. Photo Credit: Tinnakorn jorruang/Shutterstock

ബെംഗളൂരു∙ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട കേസുകൾ കഴിഞ്ഞ 3 വർഷത്തിനിടെ വർധിച്ചതായി കർണാടക സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക്. 2021ൽ 88 കേസുകളായിരുന്നത് 2022ൽ 102, 2023ൽ 144 എന്നിങ്ങനെയാണ് വർധിച്ചത്.

ബെംഗളൂരുവിലാണ് കേസുകളിലേറെയും റിപ്പോർട്ട് ചെയ്യപ്പെട്ടത്. വനിതാ–ശിശുക്ഷേമ രംഗത്തു പ്രവർത്തിക്കുന്ന മൈസൂരുവിലെ സന്നദ്ധസംഘടനയായ ‘ഒടനടി സേവാ സംസ്ഥ’ വിവരാവകാശ പ്രകാരം നൽകിയ അപേക്ഷയിലാണ് ഈ കണക്കുകൾ പുറത്തുവന്നത്.

English Summary:
Sharp increase in cases of sexual assault against minor boys in Karnataka

45073qi45hoana7pdqglm7gmuu 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-karnataka mo-crime-sexualabuse mo-crime-crime-news


Source link
Exit mobile version