INDIALATEST NEWS

തിങ്കളാഴ്ച തേപ്പ് വേണ്ട; സിഎസ്ഐആർ ലാബുകളിലെ തീരുമാനം കറന്റ് ലാഭിക്കാൻ

തിങ്കളാഴ്ച തേപ്പ് വേണ്ട; സിഎസ്ഐആർ ലാബുകളിലെ തീരുമാനം കറന്റ് ലാഭിക്കാൻ – Employees and scientists of CSIR can now wear unironed clothes on Mondays | Malayalam News, India News | Manorama Online | Manorama News

തിങ്കളാഴ്ച തേപ്പ് വേണ്ട; സിഎസ്ഐആർ ലാബുകളിലെ തീരുമാനം കറന്റ് ലാഭിക്കാൻ

മനോരമ ലേഖകൻ

Published: May 07 , 2024 02:57 AM IST

1 minute Read

കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ (സിഎസ്ഐആർ) എല്ലാ ലാബുകളിലെയും ജീവനക്കാർക്കും ശാസ്ത്രജ്ഞർക്കും ഇനി തിങ്കളാഴ്ചകളിൽ ഇസ്തിരിയിടാത്ത വസ്ത്രം ധരിച്ചെത്താം. പരിസ്ഥിതി–ഊർജസംരക്ഷണത്തിന്റെ ഭാഗമായാണ് ‘ചുളിവ് നല്ലതാണ്’ (റിങ്കിൾസ് അഛാ ഹെ) എന്ന ക്യാംപെയ്ൻ ആരംഭിച്ചത്. 

  ഡൽഹി സിഎസ്ഐആർ ആസ്ഥാനത്ത് ജീവനക്കാർ ഇന്നലെ ഇസ്തിരിയിടാത്ത വസ്ത്രം ധരിച്ചാണെത്തിയത്. സിഎസ്ഐആർ ലാബുകളിലെ വൈദ്യുതി ഉപയോഗം 10% കുറയ്ക്കാനും തീരുമാനമെടുത്തു. 30 മിനിറ്റ് സമയം ഇസ്തിരിയിടുന്നത് ഒരു കിലോ കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്നതിനു തുല്യമാണെന്നാണു വിലയിരുത്തൽ. ഇന്ത്യയിൽ പല സ്ഥാപനങ്ങളും കഴിഞ്ഞ വർഷം ഈ പ്രചാരണത്തിനു തുടക്കമിട്ടിരുന്നു.

English Summary:
Employees and scientists of CSIR can now wear unironed clothes on Mondays

mo-news-common-malayalamnews 2l53a9j1fpf9v9ebnbk2vtdcg9 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-electricity 6anghk02mm1j22f2n7qqlnnbk8-list mo-educationncareer-scientist


Source link

Related Articles

Back to top button