WORLD
‘രക്തസാക്ഷി മരിക്കുന്നില്ല, യഹ്യ സിൻവാർ പോരാട്ടത്തിനുള്ള പ്രചോദനം’; മുന്നറിയിപ്പുമായി ഇറാൻ

ടെഹ്റാൻ: ഹമാസിന്റെ തലവൻ യഹ്യ സിൻവാറെ ഇസ്രയേൽ വധിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ. പലസ്തീൻ വിമോചനത്തിനായി രംഗത്തിറങ്ങുന്ന യുവാക്കൾക്കും കുട്ടികൾക്കും യഹ്യ മാതൃകയാകും. അധിനിവേശവും ആക്രമണവുമുള്ളിടത്തോളം പ്രതിരോധം നിലനിൽക്കും. രക്തസാക്ഷികൾ മരിക്കുന്നില്ല, അവർ പോരാട്ടത്തിനുള്ള പ്രചോദനമായി തുടരുമെന്നും ഇറാൻ വ്യക്തമാക്കി. സമാധാനത്തിനും ചർച്ചകൾക്കും ഇനി സ്ഥാനമില്ലെന്ന് ഇറാൻ സൈന്യവും അറിയിച്ചു. ഒന്നുകിൽ നമ്മൾ വിജയിക്കും, മറിച്ചാണെങ്കിൽ മറ്റൊരു കർബല സംഭവിക്കുമെന്നും സൈന്യം എക്സിൽ കുറിച്ചു. ഗാസയിൽ കഴിഞ്ഞദിവസങ്ങളിൽ നടന്ന സൈനികനടപടിക്കിടെയാണ് സിൻവർ കൊല്ലപ്പെട്ടത്. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ആസൂത്രകരിൽ ഒരാളാണെന്നാണ് ആരോപണം.
Source link