ഇ.ഡിയോട് സുപ്രീം കോടതി: ‘കലക്ടർമാരെ അനാവശ്യമായി ദ്രോഹിക്കരുത്’
ഇ.ഡിയോട് സുപ്രീം കോടതി: ‘കലക്ടർമാരെ അനാവശ്യമായി ദ്രോഹിക്കരുത് – Donot harm collectors unnecessarily said Supreme Court to enforcement directorate | Malayalam News, India News | Manorama Online | Manorama News
ഇ.ഡിയോട് സുപ്രീം കോടതി: ‘കലക്ടർമാരെ അനാവശ്യമായി ദ്രോഹിക്കരുത്’
മനോരമ ലേഖകൻ
Published: May 07 , 2024 02:57 AM IST
1 minute Read
സുപ്രീം കോടതി
ന്യൂഡൽഹി ∙ തമിഴ്നാട്ടിലെ മണൽ ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കലക്ടർമാരെ അനാവശ്യമായി ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) സുപ്രീം കോടതിയുടെ നിർദേശം. ആവശ്യപ്പെട്ടിട്ടും ഏതാനും കലക്ടർമാർ ഹാജരാകുന്നില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഇ.ഡിയുടെ ഹർജിയിലാണു ജഡ്ജിമാരായ ബേല എം. ത്രിവേദി, പങ്കജ് മിത്തൽ എന്നിവരുടെ ബെഞ്ചിന്റെ നിർദേശം. ഇ.ഡിക്കു മുൻപാകെ ഹാജാരാകാത്തതിനു ഇതേ ബെഞ്ച് നേരത്തേ കലക്ടർമാരെ ശാസിച്ചിരുന്നു.
കോടതി നിർദേശപ്രകാരം കലക്ടർമാർ ഹാജരായെന്നു കലക്ടർമാർക്കു വേണ്ടി കപിൽ സിബൽ അറിയിച്ചു. മതിയായ രേഖകൾ ഹാജരാക്കിയില്ലെന്നായിരുന്നു ഇ.ഡിയുടെ മറുപടി. ആവശ്യപ്പെട്ടതു ഹാജരാക്കിയെന്നും രാവിലെ 11നു കലക്ടർമാരെ വിളിപ്പിച്ച ഇ.ഡി. വൈകിട്ട് 8.30 വരെ അവരെ കാത്തിരുത്തിയെന്നും സിബൽ ആരോപിച്ചു. തുടർന്നാണു കലക്ടർമാരെ ദ്രോഹിക്കുന്ന രീതി പാടില്ലെന്നു ബെഞ്ച് പറഞ്ഞത്. ഹർജി വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി.
English Summary:
Donot harm collectors unnecessarily said Supreme Court to enforcement directorate
mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt mo-politics-leaders-kapilsibal 5rq23v024l84jd8rjpuohlm7ji mo-judiciary-lawndorder-enforcementdirectorate
Source link