KERALAMLATEST NEWS

ഒരു നേതാവിനോടും ഇതുവരെ സീറ്റ് ചോദിച്ചിട്ടില്ല; സരിൻ ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു

പാലക്കാട്: ഒരു നേതാവിനോടും താനിതുവരെ സീറ്റ് ചോദിച്ചിട്ടില്ലെന്ന് പാലക്കാട്ടെ യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പാർട്ടി തന്നോട് പാലക്കാട് മത്സരിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.

‘കോൺഗ്രസിനെ സംബന്ധിച്ച് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്ന സമിതി ഏതാണ്? സ്‌ക്രീനിംഗ് കമ്മിറ്റി കൂടിയാണ് അത് ചെയ്യുന്നത്. ആ സ്‌ക്രീനിംഗ് കമ്മിറ്റിയിൽ ഞാനും അംഗമാണ്. എന്നാൽ സ്‌ക്രീനിംഗ് കമ്മിറ്റി കൂടുന്ന സമയത്ത് ഞാൻ ജയിലിലായിരുന്നു. ആ കമ്മിറ്റിയിൽ ഷാഫി പറമ്പിൽ ഇല്ല. അപ്പോൾ പിന്നെ എങ്ങനെയാണ് ഇത് ഷാഫിയെടുത്ത തീരുമാനമെന്ന് പറയുക.’- രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.

വർഗീയതയും മതേതരത്വവും തമ്മിലാണ് മത്സരമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഈ പോരാട്ടത്തിൽ സരിൻ ഒപ്പം കാണുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി വി അൻവറിന്റെ സ്ഥാനാർത്ഥി യു ഡി എഫിന് ഗുണം ചെയ്‌തെന്നും അടിയുറച്ച ഇടതുപക്ഷക്കാരുടെ വോട്ട് യു ഡി എഫിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Source link

Related Articles

Back to top button