KERALAM

പഴകിയ ഭക്ഷണം: ഹോട്ടലിന് പിഴ ഈടാക്കി ആരോഗ്യവകുപ്പ്

ചിറ്റൂർ: നല്ലേപ്പിള്ളിയിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം കണ്ടെടുത്ത മാട്ടുമന്തയിലെ ഹോട്ടലിൽ നിന്ന് പിഴയിടാക്കി. അടുക്കളയിലെ വൃത്തിഹീനമായ അന്തരീക്ഷവും കാരണമായതായി ഹെൽത്ത് ഇൻസ്‌പെക്ടർ ടി.ജി.ഗോപകുമാർ അറിയിച്ചു. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ കമ്പിളി ചുങ്കത്ത് പ്രവർത്തിക്കുന്ന ഒരു ബേക്കറിക്കും പിഴ ചുമത്തി. മറ്റു നിയമ ലംഘനങ്ങൾ കണ്ടെത്തിയ 6 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. തുടർപരിശോധനയിൽ നിയമലംഘനം തുടർന്നാൽ കേരള പൊതുജനാരോഗ്യ നിയമപ്രകാരം കർശന നടപടികൾ ഉണ്ടാകുമെന്ന് മെഡിക്കൽ ഓഫീസറും ഹെൽത്ത് ഇൻസ്‌പെക്ടറും അറിയിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എ.റിജിൻ, മനീഷ എസ്, എം.എൽ.എസ്.പി മാരായ ശ്രീജ, കീർത്തി ദാസ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.


Source link

Related Articles

Back to top button