പ്രിയങ്കയ്‌ക്കെതിരെ വയനാട് മത്സരിക്കാൻ ഖുശ്ബു എത്തുമോ? പ്രതികരിച്ച് നടി

ചെന്നെെ: വയനാട്ടിൽ നിന്ന് ലോക്‌സഭയിലേക്ക് ജനവിധി തേടുന്ന കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയെ നേരിടാൻ നടിയും പാർട്ടിയുടെ തമിഴ്നാട് നേതാവുമായ ഖുശ്ബുവിനെ ബിജെപി രംഗത്തിറക്കുമെന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചരിക്കുകയാണ് ഖുശ്ബു. വയനാട്ടിൽ തന്റെ സ്ഥാനാർഥിത്വത്തെപ്പറ്റി അറിയില്ലെന്നാണ് നടി ഒരു മലയാളം ഓൺലെെൻ മാദ്ധ്യമത്തോട് പ്രതികരിച്ചത്. വയനാട്ടിൽ മത്സരിക്കണമെന്ന ആവശ്യവുമായി ഇതുവരെ ആരും സമീപിച്ചിട്ടില്ലെന്നും ഖുശ്ബു പറഞ്ഞു.
‘വയനാട് ഉപതിരഞ്ഞെടുപ്പിമായി ബന്ധപ്പെട്ട് എന്നെ ആരും സമീപിച്ചിട്ടില്ല. പ്രചരിക്കുന്ന റിപ്പോർട്ടുകളെ കുറിച്ച് അറിയില്ല. ദേശീയ നേതൃത്വമോ സംസ്ഥാന നേതൃത്വമോ ഇത് സംബന്ധിച്ച് എന്നോട് സംസാരിച്ചിട്ടില്ല’,- ഖുശ്ബു വ്യക്തമാക്കി.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണ്ഡലമൊഴിഞ്ഞ സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പ്രിയങ്കഗാന്ധി കോൺഗ്രസിന് വേണ്ടി കളത്തിലിറങ്ങുമ്പോൾ ശക്തമായ ഒരു സ്ഥാനാർത്ഥിയെ ആയിരിക്കും ബിജെപിയും രംഗത്തെത്തിക്കുക.
കഴിഞ്ഞ തവണ പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനായിരുന്നു ബിജെപി സ്ഥാനാർത്ഥി.പാർട്ടിക്ക് കൂടുതൽ വോട്ട് കിട്ടിയതും അപ്പോഴാണ്. ഇക്കുറി എ പി അബ്ദുള്ളകുട്ടി, ശോഭാസുരേന്ദ്രൻ തുടങ്ങിയ പേരുകളും പാർട്ടി പരിഗണനയിലുണ്ടെന്നാണ് വിവരം. സിപിഐ നേതാവ് സത്യൻ മൊകേരിയാണ് വയനാട് ഇടത് സ്ഥാനാർത്ഥി. കഴിഞ്ഞ തവണ പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനായിരുന്നു വയനാട് ബിജെപി സ്ഥാനാർത്ഥി. പാർട്ടിക്ക് കൂടുതൽ വോട്ട് കിട്ടിയതും അപ്പോഴാണ്.
Source link