ഒടുവിലത്തെ വേരുമറുത്തു,’ഖാൻ യൂനിസിന്റെ കശാപ്പുകാരൻ’ ഇനിയില്ല; ഹമാസ് പതനം ലക്ഷ്യമിട്ട് ഇസ്രയേൽ
ജറുസലേം: ഹമാസിന്റെ വേരറക്കുകയെന്ന ഇസ്രയേൽ ലക്ഷ്യത്തിൽ നിർണായകമാണ് സിൻവാർ വധം. ഇസ്രയേൽ വധിക്കുമെന്ന് പ്രഖ്യാപിച്ച ഹമാസ് നേതാക്കളിൽ ബാക്കിയുണ്ടായിരുന്ന ഏക വ്യക്തി. ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ കടന്നുകയറി ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന്റെ സൂത്രധാരന്മാരിലെ പ്രധാനി. സായുധ പോരാട്ടത്തിലൂടെ പല്സതീൻ രാഷ്ട്രം സൃഷ്ടിക്കുകയെന്ന ഏക ലക്ഷ്യവുമായാണ് സിൻവാർ മുന്നോട്ട് പോയത്. പതിനായിരക്കണക്കിന് പലസ്തീനികളെ കൊലപ്പെടുത്തി ഇസ്രയേൽ യുദ്ധം മുന്നോട്ട് പോകുമ്പോഴും ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ യഹിയ സിൻവാർ പശ്ചാത്തപിച്ചിട്ടില്ലായിരുന്നു എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ. സഖ്യകക്ഷിയായി നിലനിന്നിരുന്ന ഹിസ്ബുള്ളയ്ക്കെതിരേ ഇസ്രയേൽ തുടരെ ആക്രമണങ്ങൾ അഴിച്ചുവിട്ടപ്പോഴും സിൻവാർ കുലുങ്ങിയിരുന്നില്ല. ഇപ്പോഴിതാ, ലെബനനിലെ ഹിസ്ബുള്ളതലവൻ ഹസൻ നസ്രള്ളയെ വധിച്ച് ആഴ്ചകൾക്കകമാണ് യഹ്യ സിൻവാറിനേയും ഇസ്രയേൽ കൊലപ്പെടുത്തിയിരിക്കുന്നത്.
Source link