KERALAM
പോക്സോ കേസിൽ 38വർഷം കഠിനതടവും പിഴയും

അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 38 വർഷം കഠിന തടവും ഒരു ലക്ഷത്തി എഴുപതിനായിരം രൂപയും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. കൊട്ടാരക്കര വെട്ടിക്കവല തലച്ചിറയിൽ ഈട്ടി വിള പന്തപ്ലാവിൽ തെക്കേക്കര വീട്ടിൽ ജെറിൻ ജോയി (22)നെയാണ് പോക്സോ നിയമപ്രകാരം അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി. മഞ്ജിത്ത് ശിക്ഷിച്ചത്. 2022 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ രണ്ടാം പ്രതി വിചാരണ വേളയിൽ ആത്മഹത്യ ചെയ്തിരുന്നു. അന്നത്തെ ഏനാത്ത് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ.പി.എസ്.സുജിത്താണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.സ്മിതാ ജോൺ ഹാജരായി.
Source link