ഇരുചക്ര വാഹനങ്ങൾക്ക് കൂട്ടപ്പെറ്റി

ആറ്റിങ്ങൽ: ആറ്റിങ്ങലിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങൾക്ക് പൊലീസ് കൂട്ടപെറ്റിയടിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകം. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് ദേശീയ പാതയിൽ നഗരസഭയുടെ മുന്നിൽ നിന്ന് തുടങ്ങി കച്ചേരി ജംഗ്ഷൻ വരെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ ഫോട്ടോ എടുത്ത് പൊലീസ് പെറ്റി അടിച്ചുവിട്ടത്. നഗരസഭ, സബ് ട്രഷറി, മിനി സിവിൽ സ്റ്റേഷൻ തുടങ്ങിയ സർക്കാർ ഓഫീസുകളും നൂറുകണക്കിന് അഭിഭാഷകരുടെ ഓഫീസുകളും ഈ മേഖലയിൽ പ്രവർത്തിക്കുന്നു. ഇതിന് പുറമേ അനേകം കടകളുമുണ്ട്. ഇവയ്ക്കൊന്നും പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. ഓഫീസുകളിലും കടകളിലും എത്തുന്നവർ ആവശ്യം കഴിഞ്ഞ് വാഹനവുമായി പോകുന്നതിനിടെ മൊബൈലിൽ പെറ്റി എത്തിയിരിക്കും. ഒറ്റ ദിവസം തന്നെ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങൾക്ക് പെറ്റി വരുന്നതും ഇവിടെ ആദ്യമായാണ്. പെറ്റികൾ എത്തിയതോടെ ഇനി കച്ചേരിനട മുതൽ കിഴക്കേ നാലുമുക്കുവരെ വാഹനങ്ങൾ എവിടെ കൊണ്ടുവയ്ക്കുമെന്ന ആശങ്കയുമുണ്ട്.
Source link