SPORTS

രാ​​ജേ​​ഷ് അ​​ർ​​ബി​​റ്റർ ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ


കോ​​ട്ട​​യം: ചെ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ കേ​​ര​​ള പ്ര​​സി​​ഡ​​ന്‍റും, ഓ​​ൾ ഇ​​ന്ത്യ ചെ​​സ് ഫെ​​ഡ​​റേ​​ഷ​​ൻ ഉ​​പ​​ദേ​​ശ​​ക സ​​മി​​തി​​യം​​ഗ​​വു​​മാ​​യ രാ​​ജേ​​ഷ് നാ​​ട്ട​​കം ഇ​​ന്ത്യ​​ൻ അ​​ർ​​ബി​​റ്റേ​​ഴ്സ് ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​നാ​​യി നി​​യ​​മി​​ത​​നാ​​യി. ഒ​​രു മ​​ല​​യാ​​ളി ആ​​ദ്യ​​മാ​​യാ​​ണ് ഈ ​​പ​​ദ​​വി​​യി​​ൽ എ​​ത്തു​​ന്ന​​ത്. ക്ലാ​​സി​​ക്ക്, ബ്ലി​​റ്റ്സ്, റാ​​പ്പി​​ഡ് എ​​ന്നീ വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ അ​​ന്താ​​രാ​​ഷ്‌​ട്ര ​റേറ്റിം​​ഗും, ലോ​​ക ചെ​​സ് ഫെ​​ഡ​​റേ​​ഷ​​ന്‍റെ നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്ട്ര​​ക്‌ടർ, ചെ​​സ്-​​ഇ​​ൻ-​സ്കൂ​​ൾ ഇ​​ൻ​​സ്പെ​​ക്‌ട​​ർ എ​​ന്നീ ടൈ​​റ്റി​​ലു​​ക​​ളും രാ​​ജേ​​ഷ് സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

2015 വേൾ​​ഡ് യൂ​​ത്ത് ചാ​​ന്പ്യ​​ൻ​​ഷി​​പ്, 2022 ചെ​​സ് ഒ​​ളി​​ന്പ്യാഡ്, 2024 ലോ​​ക ജൂ​​ണി​​യ​​ർ ചാ​​ന്പ്യ​​ൻ​​ഷി​​പ് എ​​ന്നി​​വ​​യി​​ൽ ആ​​ർ​​ബി​​റ്റ​​റാ​​യി​​രു​​ന്നു. കോ​​ട്ട​​യം ചെ​​സ് അ​​ക്കാ​​ദ​​മി സ്ഥാ​​പ​​ക​​നാ​​യ രാ​​ജേ​​ഷ്, 2021 മു​​ത​​ൽ ചെ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ കേ​​ര​​ള​​ പ്ര​​സി​​ഡ​​ന്‍റാ​​ണ്.


Source link

Related Articles

Back to top button