KERALAM

സ്കൂട്ടറിലെത്തി മാലമോഷണം: പ്രതി പിടിയിൽ

തുറവൂർ: പട്ടാപ്പകൽ നടുറോഡിൽ കാൽനടയാത്രക്കാരിയായ വൃദ്ധയുടെ സ്വർണമാല സ്കൂട്ടറിലെത്തി കവർന്ന കേസിൽ പ്രതി പിടിയിൽ.അരൂർ പഞ്ചായത്ത് 9-ാം വാർഡ് ചന്തിരൂർ കിഴക്കേ പണ്ടാരകാട്ടിൽ അൻസാറിനെയാണ് (42) കുത്തിയതോട് സി.ഐ എം.അജയ് മോഹന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. നിരവധി സ്ഥലങ്ങളിലെ സി.സി.ടി. വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതി കുടുങ്ങിയത്. തുറവൂർ മഹാക്ഷേത്രത്തിന് തെക്കേ അരികിലുള്ള വിജനമായ റോഡിൽ കഴിഞ്ഞ 10 ന് ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവം. തുറവൂർ ആലയ്ക്കാപറമ്പ് കോലോത്തുപറമ്പ് വീട്ടിൽ ആനിയുടെ (68) ഒന്നേ മുക്കാൻ പവന്റെ മാലയാണ് കവർന്നത്. അൻസാർ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച മാല പൊലീസ് കണ്ടെടുത്തു. തെളിവെടുപ്പിന് ശേഷം പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കി.


Source link

Related Articles

Back to top button