പഞ്ചസാര ചേർക്കാതെ സെറിലാക് തിരിച്ചുവരുന്നു

മുംബൈ: പ്രമുഖ ബേബി ഫുഡ് നിർമാതാക്കളായ നെസ്ലെ ഇന്ത്യയിൽ വിൽക്കുന്ന സെർലാക്ക് പുതിയ മോടിയിൽ തിരിച്ചുവരുന്നു. നെസ്ലെ ഇന്ത്യ പഞ്ചസാര ചേർക്കാത്ത ബേബി ഫുഡ് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. സെറിലാക്കിൽ ഉയർന്ന പഞ്ചസാരയുടെ അളവ് സംബന്ധിച്ച വിവാദം നേരിട്ടതിന് ആറു മാസത്തിന് ശേഷമാണ് കന്പനിയുടെ പുതിയ പ്രഖ്യാപനം. ‘പഞ്ചസാരയില്ലാത്ത സെറലാക്ക്’ വേരിയന്റുകൾ അവതരിപ്പിക്കുക എന്ന ഞങ്ങളുടെ ആഗ്രഹം ഞങ്ങൾ കൈവരിച്ചതായി നെസ്ലെ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സുരേഷ് നാരായണൻ പറഞ്ഞു. ഇത് മൂന്ന് വർഷം മുന്പ് ആരംഭിച്ചതാണ്, ഈ വർഷം പഞ്ചസാരയില്ലാത്ത പുതിയ സെറിലാക് വേരിയന്റുകൾ അവതരിപ്പിച്ചതോടെയാണ് ഇത് അവസാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ വിപുലീകരിച്ച സെറിലാക് ശ്രേണിയിൽ 21 വേരിയന്റുകളുണ്ടാകും. ഇതിൽ 14 എണ്ണത്തിൽ പഞ്ചസാരയില്ല. ഈ 14 എണ്ണത്തിൽ ഏഴെണ്ണം നവംബർ അവസാനത്തോടെ വിപണിയിലെത്തും. ബാക്കിയുള്ളവ പിന്നീടുള്ള ആഴ്ചകളിലുമെത്തും. ഈ വർഷം ഏപ്രിലിൽ സ്വിസ് അന്വേഷണ ഏജൻസിയായ പബ്ലിക് ഐ ഇന്ത്യയിൽ വിൽക്കുന്ന സെറിലാക്കിൽ പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ യൂറോപ്പിൽ വിൽക്കുന്ന കന്പനിയുടെ ബേബി ഫുഡിൽ പഞ്ചസാര ചേർക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Source link