WORLD

ദക്ഷിണകൊറിയ ‘ശത്രുരാജ്യം’


പ്യോ​​​ഗ്യാം​​​ഗ്: ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യ്ക്കു ശ​​​ത്രു​​​രാ​​​ജ്യം എ​​​ന്ന വി​​​ശേ​​​ഷ​​​ണം ന​​​ല്കി​​​ക്കൊ​​​ണ്ട് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഭേ​​​ദ​​​ഗ​​​തി ചെ​​​യ്തു. കൊ​​​റി​​​യ​​​ക​​​ൾ ത​​​മ്മി​​​ൽ സം​​​ഘ​​​ർ​​​ഷം വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന സ​​​മ​​​യ​​​ത്ത് അ​​​നി​​​വാ​​​ര്യ​​​മാ​​​യ ന​​​ട​​​പ​​​ടി മാ​​​ത്ര​​​മാ​​​ണി​​​തെ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യി​​​ലെ സ​​​ർ​​​ക്കാ​​​ർ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ക​​​ഴി​​​ഞ്ഞ ​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ലേ​​​ക്കു​​​ള്ള റോ​​​ഡ്, റെ​​​യി​​​ൽ ​​പാ​​​ത​​​ക​​​ൾ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ന​​​ശി​​​പ്പി​​​ക്കു​​​ക​​​യു​​​ണ്ടാ​​​യി. കൊ​​​റി​​​യ​​​ക​​​ളെ ഏ​​​കീ​​​ക​​​രി​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യം ഉ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ നേ​​​താ​​​വ് കിം ​​​ജോം​​​ഗ് ഉ​​​ൻ ഡി​​​സം​​​ബ​​​റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.


Source link

Related Articles

Back to top button